Currency

അബൂദബി എമിറേറ്റില്‍ വാഹനാപകട മരണങ്ങളില്‍ 25.13 ശതമാനത്തിന്റെ കുറവ്

സ്വന്തം ലേഖകന്‍Monday, February 25, 2019 3:29 pm

അബൂദബി: എമിറേറ്റില്‍ വാഹനാപകട മരണങ്ങളും ഗുരുതര പരിക്കുകളും ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്. 2018ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മരണത്തില്‍ 25.13 ശതമാനത്തിന്റെ കുറവാണുള്ളത്. 018ല്‍ 149 പേരാണ് അപകടങ്ങളില്‍ മരണപ്പെട്ടത്. തൊട്ടു മുന്‍വര്‍ഷം199 പേരായിരുന്നു. 2016-2020 ഗതാഗത സുരക്ഷാ നയം കാരണമാണ് വാഹനാപകട മരണങ്ങളും പരിക്കുകളും വലിയ തോതില്‍ കുറഞ്ഞതെന്ന് അബൂദബി പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് സെക്ടര്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ അലി ഖല്‍ഫാന്‍ ആല്‍ ദാഹിരി പറഞ്ഞു.

വാഹനം ദേഹത്തിടിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 38 ശതമാനം കുറവുണ്ടായി. പോയ വര്‍ഷം വാഹനാപകടങ്ങളില്‍ ഗുരുതര പരിക്കേല്‍ക്കുന്നവരുടെ എണ്ണം 21.46 ശതമാനവും കുറഞ്ഞു. ഗതാഗത വകുപ്പ്, നഗരസഭ-ആസൂത്രണ വകുപ്പ്, ആരോഗ്യ വകുപ്പ്, വൈജ്ഞാനിക വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് ഗതാഗത സുരക്ഷ നയം നടപ്പാക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x