Currency

അബൂദബിയില്‍ മദര്‍ ഓഫ് നേഷന്‍ മേള മാര്‍ച്ച് 12ന് തുടങ്ങും

സ്വന്തം ലേഖകന്‍Sunday, February 24, 2019 3:55 pm

അബുദാബി: മദര്‍ ഓഫ് നേഷന്‍ മേള അബുദാബി കോര്‍ണിഷില്‍ മാര്‍ച്ച് 12ന് ആരംഭിക്കും. സ്‌പെഷല്‍ ഒളിംപിക്‌സ് സോണ്‍, പ്രോഗ്രസ് സോണ്‍, ഹാപ്പിനെസ് സോണ്‍, സൂഖ് എന്നീ 4 വിഭാഗങ്ങളിലായി നടക്കുന്ന മേളയില്‍ 120 ല്‍ അധികം പരിപാടികള്‍ നടക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന മേളയെ 40ല്‍ അധികം പൈതൃക വാണിജ്യ കേന്ദ്രങ്ങളും 90 ഭക്ഷണ ശാലകളും ആകര്‍ഷകമാക്കും.

ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍ വുമണ്‍ ഷെയ്ഖ ഫാത്തിമ ബിന്‍ മുബാറക്കിനോടുള്ള ആദര സൂചകമായി നടത്തുന്നതാണ് മേള. വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പാണ് സംഘാടകര്‍. സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടികള്‍ക്കു പുറമേ ഇത്തവണ മാര്‍ച്ച് 14 മുതല്‍ നടക്കുന്ന ലോക സ്‌പെഷല്‍ ഒളിംപിക്‌സുമായി ചേര്‍ന്ന് നിരവധി പരിപാടികളും നടത്തുന്നുണ്ട്. 192 രാജ്യങ്ങളില്‍ നിന്ന് 7500 കായിക താരങ്ങള്‍ അണിനിരക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x