Currency

യുഎഇ ദേശീയ ദിനം; വാഹനങ്ങള്‍ ഒരുക്കാനുള്ള നിര്‍ദേശങ്ങളുമായി അധികൃതര്‍

സ്വന്തം ലേഖകന്‍Sunday, November 25, 2018 12:57 pm

അബുദാബി: 47ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങള്‍ ഒരുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി യുഎഇ പോലീസ്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 6 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാഹനങ്ങള്‍ ഒരുക്കിത്തീര്‍ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. വാഹനങ്ങളില്‍ പതിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഒരു തരത്തിലും ഡ്രൈവറിന്റെ കാഴ്ചയെ മറയ്ക്കുന്ന രീതിയില്‍ ആയിരിക്കരുത്.

വാഹനത്തിന്റെ കളറുകള്‍ മാറ്റാനോ നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കാനോ പാടില്ല. ഈ ദിവസങ്ങളില്‍ ഡ്രൈവര്‍മാര്‍ വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത ശേഷം മാറി നില്‍ക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x