Currency

യുഎഇയില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Tuesday, November 27, 2018 1:02 pm

അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ഇതേ കാലാവസ്ഥ തന്നെ തുടരും. വ്യാഴാഴ്ചയോടെ പൂര്‍വസ്ഥിതിയിലാകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

വരുന്ന ദിവസങ്ങളിലും അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കും. താപനിലയും കുറയും. തീര പ്രദേശങ്ങളില്‍ അഞ്ച് മുതല്‍ ഏഴി ഡിഗ്രി സെന്റിഗ്രേഡ് വരെ താപനിലയില്‍ കുറവുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x