Currency

യുഎഇയില്‍ നവംബര്‍ 29ന് പൊതുഅവധി 

സ്വന്തം ലേഖകന്‍Tuesday, November 20, 2018 11:26 am

അബുദാബി: സ്മരണദിനം (രക്തസാക്ഷി ദിനം) പ്രമാണിച്ച് യുഎഇ മന്ത്രിസഭ നവംബര്‍ 29 വ്യാഴാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും അന്ന് സ്മരണ ദിനാചരണത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ നടക്കും. നവംബര്‍ 30 ആണ് സ്മരണദിനമായി ആചരിക്കുന്നതെങ്കിലും ഇത്തവണ അത് വെള്ളിയാഴ്ച ആയതിനാലാണ് ദിനാചരണം തലേദിവസമാക്കിയത്.

യുഎഇക്ക് വേണ്ടി ജീവന്‍ നല്‍കിയ സൈനികരുടെ ത്യാഗത്തോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും നവംബര്‍ 30 സ്മരണ ദിനമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചത്.

സ്മരണദിനത്തില്‍ രാവിലെ എട്ട് മണിക്ക് യുഎഇയുടെ ദേശീയ പതാക പകുതി ഉയര്‍ത്തും. തുടര്‍ന്ന് 11.30ന് ഒരു മിനിറ്റ് മൗനമാചരിക്കും. തുടര്‍ന്ന് പതാക പൂര്‍ണ്ണമായി ഉയര്‍ത്തുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x