ബ്രൂഫന്‍ പീഡിയാട്രിക് സിറപ്പില്‍ അലുമിനിയം ഫോയില്‍ അടങ്ങിയിട്ടുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. തുടര്‍ന്ന് യു.എ.ഇ. ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് പഠനം നടത്തുകയും മരുന്ന് നിര്‍മാതാക്കളില്‍നിന്ന് വിശദീകരണം തേടുകയും ചെയ്തു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ ആളുകള്‍ ഈ മരുന്നിന്റെ ഉപയോഗം പെട്ടെന്ന് നിര്‍ത്തും.
പുതിയ സ്കൂള്‍ വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് ട്രാഫിക് സുരക്ഷ, സാമൂഹിക അവബോധം പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. ‘അവരുടെ സുരക്ഷിതത്വമാണ് ഞങ്ങളുടെ സന്തോഷം’ എന്ന മുദ്രാവാക്യവുമായാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാംപെയിന് നടത്തുന്നതെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി ഖല്ഫാന് അല്‍ ദാഹിരി അറിയിച്ചു.
ചെലവ് കുറഞ്ഞവീടുകള്, വിമാനത്താവളം, പുനരോല്പാദന ഊര്‍ജം എന്നീ മേഖലകളിലാണ് കൂടുതല്‍ നിക്ഷേപത്തിന് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നും അംബസഡര്‍ പറഞ്ഞു.
ഇമിറാത്തി സ്കൂള്‍ മോഡല്‍ പരിഷ്കരിച്ച് മുഴുവന്‍ എമിറേറ്റുകളിലും നടപ്പാക്കി വിദ്യാഭ്യാസ സമ്പ്രദായം ഏകീകരിക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രാലയും അബൂദബി എഡ്യൂക്കഷേന്‍ കൗണ്‍സിലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
പെരുന്നാള്‍ ദിവസം രാത്രി രാജ്യത്തിന്റെ പലയിടത്തും അനുഭവപ്പെട്ട മൂടല്‍മഞ്ഞ് ഗതാഗതത്തെ ബാധിച്ചു. രാത്രി റാസല്‍ഖൈമയിലും ദുബായ് അബൂദബി അതിര്‍ത്തി മേഖലയിലും അനുഭവപ്പെട്ട മൂടല്‍മഞ്ഞ് യാത്ര ദുസഹമാക്കി.
പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയശേഷം അബുദാബിയില്‍ റജിസ്റ്റര്‍ ചെയ്തത് 7,592 നിയമ ലംഘനങ്ങള്‍. ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയുള്ള രണ്ട് മാസത്തിനിടെയാണ് ഇത്രയും നിയമ ലംഘനങ്ങള്‍ റജിസ്റ്റര്‍ ചെയ്തത്. സീറ്റ് ബെല്‍റ്റ് നിയമം ലംഘിച്ചതിന് ഇക്കാലയളവില്‍ 2000 ലേറെ പേര്‍ക്ക് പിഴ ചുമത്തി.
3,50,000 തെരുവുവിളക്കുകളിലാണ് കൂടുതല്‍ ഊര്‍ജക്ഷമതയുള്ള എല്‍.ഇ.ഡി. ലൈറ്റുകള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി അബുദാബിയിലെ 43,000 തെരുവുവിളക്കുകള്‍ പുനര്‍നിര്‍മിക്കും.
ഇന്ന് മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെയാണ് സൗജന്യമായി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുകയെന്ന് കമ്പനി ചീഫ് കണ്‍സ്യൂമര്‍ ഒഫീസര്‍ ഖാലിദ് അല്‍ ഖൂലി പറഞ്ഞു. മാളുകളിലും റസ്റ്ററന്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും.
ജോലി ചെയ്യുന്ന ഓഫിസുകളില്‍ ശുദ്ധവായു ലഭ്യത, അനുയോജ്യമായ വെളിച്ചം എന്നിവയ്ക്ക് പുറമേ ചെടികളും കൂടി വച്ചാല്‍ ഉദ്യോഗസ്ഥരുടെ കര്‍മശേഷി 45 ശതമാനം കൂടും. ജീവനക്കാരുടെ നിര്മാണാത്മകതയിലുള്ള വര്‍ധന ഇതര ജീവനക്കാരേക്കാള്‍ 38 ശതമാനം ആയിരിക്കും.
ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ രണ്ട് ശനി വരെ മൂന്നു ദിവസമാണ് സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മാനവ വിഭവശേഷി സ്വദേശീവല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.