Currency

യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Sunday, September 3, 2017 1:20 pm

പെരുന്നാള്‍ ദിവസം രാത്രി രാജ്യത്തിന്റെ പലയിടത്തും അനുഭവപ്പെട്ട മൂടല്‍മഞ്ഞ് ഗതാഗതത്തെ ബാധിച്ചു. രാത്രി റാസല്‍ഖൈമയിലും ദുബായ് അബൂദബി അതിര്‍ത്തി മേഖലയിലും അനുഭവപ്പെട്ട മൂടല്‍മഞ്ഞ് യാത്ര ദുസഹമാക്കി.

അബൂദബി: യുഎഇയില്‍ രാത്രി മൂടല്‍മഞ്ഞ് ശക്തമാകുന്നു. പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞ് വേനല്‍ചൂട് അല്‍പം കുറയാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അപ്പോഴേക്കും മൂടല്‍മഞ്ഞ് ശക്തമാകുകയാണ്. അടുത്ത ദിവസങ്ങളിലും മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

പെരുന്നാള്‍ ദിവസം രാത്രി രാജ്യത്തിന്റെ പലയിടത്തും അനുഭവപ്പെട്ട മൂടല്‍മഞ്ഞ് ഗതാഗതത്തെ ബാധിച്ചു. രാത്രി റാസല്‍ഖൈമയിലും ദുബായ് അബൂദബി അതിര്‍ത്തി മേഖലയിലും അനുഭവപ്പെട്ട മൂടല്‍മഞ്ഞ് യാത്ര ദുസഹമാക്കി. നിരവധി പേര്‍ വാഹനം മുന്നോട്ട് പോകാന്‍ കഴിയാതെ റോഡില്‍ കുടുങ്ങി.

ദൂരക്കാഴ്ച പലയിടത്തും 1000 മീറ്ററില്‍ താഴെയായി കുറഞ്ഞു. അടുത്ത ദിവസങ്ങളില്‍ യുഎഇയുടെ വടക്കന്‍ മേഖലയിലും കിഴക്കന്‍ പ്രദേശത്തും മൂടല്‍മഞ്ഞ് ശക്തമായി തുടരും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x