Currency

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ: ക്യാംപെയിനുമായി അബുദാബി പൊലീസ്

സ്വന്തം ലേഖകന്‍Friday, September 8, 2017 5:00 pm

പുതിയ സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് ട്രാഫിക് സുരക്ഷ, സാമൂഹിക അവബോധം പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. 'അവരുടെ സുരക്ഷിതത്വമാണ് ഞങ്ങളുടെ സന്തോഷം' എന്ന മുദ്രാവാക്യവുമായാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാംപെയിന്‍ നടത്തുന്നതെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ അല്‍ ദാഹിരി അറിയിച്ചു.

അബുദാബി: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി അബുദാബി പൊലീസ് ബോധവല്‍ക്കരണ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നു. പുതിയ സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍, അധ്യാപകര്‍ തുടങ്ങിയവരെ ലക്ഷ്യമാക്കിയാണ് ട്രാഫിക് സുരക്ഷ, സാമൂഹിക അവബോധം പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

‘അവരുടെ സുരക്ഷിതത്വമാണ് ഞങ്ങളുടെ സന്തോഷം’ എന്ന മുദ്രാവാക്യവുമായാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാംപെയിന്‍ നടത്തുന്നതെന്ന് അബുദാബി പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി ഖല്‍ഫാന്‍ അല്‍ ദാഹിരി അറിയിച്ചു. പുതിയ സ്‌കൂള്‍ വര്‍ഷം വിദ്യാര്‍ഥികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്കുള്ള പ്രത്യേക ബോധവല്‍ക്കരണം 10ന് ഞായറാഴ്ച ആരംഭിക്കും.

വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന ഉറപ്പാക്കുന്നതോടൊപ്പം റോഡ്ഗതാഗതം ടീമിന്റെ നേതൃത്വത്തില്‍ മെച്ചപ്പെടുത്തും. സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പുതിയ ട്രാഫിക് നിയമങ്ങളും നിയന്ത്രണവും അനുസരിക്കുന്നതോടൊപ്പം സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ കൊണ്ടുപോകുമ്പോള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ പരിപൂര്‍ണമായും ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x