Currency

ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് ആരോഗ്യ ടിപ്പുമായി യുഎഇ അധികൃതര്‍

സ്വന്തം ലേഖകന്‍Monday, August 28, 2017 3:45 pm

ജോലി ചെയ്യുന്ന ഓഫിസുകളില്‍ ശുദ്ധവായു ലഭ്യത, അനുയോജ്യമായ വെളിച്ചം എന്നിവയ്ക്ക് പുറമേ ചെടികളും കൂടി വച്ചാല്‍ ഉദ്യോഗസ്ഥരുടെ കര്‍മശേഷി 45 ശതമാനം കൂടും. ജീവനക്കാരുടെ നിര്‍മാണാത്മകതയിലുള്ള വര്‍ധന ഇതര ജീവനക്കാരേക്കാള്‍ 38 ശതമാനം ആയിരിക്കും.

അബുദാബി: ഓഫിസ് ജീവനക്കാരുടെ തൊഴില്‍ സമ്മര്‍ദം കുറയ്ക്കാന്‍ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ മാര്‍ഗനിദേശങ്ങള്‍. സമ്മര്‍ദം കുറച്ചു ഉദ്യോഗസ്ഥരുടെ ഉന്മേഷവും മാനസിക ആരോഗ്യം കൂട്ടാനുള്ള ഹെല്‍ത്ത് ടിപ്പുകള്‍ തൊഴില്‍ പ്രസിദ്ധീകരണത്തിലൂടെയാണ് അധികൃതര്‍ നല്‍കിയത്.

ജോലി ചെയ്യുന്ന ഓഫിസുകളില്‍ ശുദ്ധവായു ലഭ്യത, അനുയോജ്യമായ വെളിച്ചം എന്നിവയ്ക്ക് പുറമേ ചെടികളും കൂടി വച്ചാല്‍ ഉദ്യോഗസ്ഥരുടെ കര്‍മശേഷി 45 ശതമാനം കൂടും. ജീവനക്കാരുടെ നിര്‍മാണാത്മകതയിലുള്ള വര്‍ധന ഇതര ജീവനക്കാരേക്കാള്‍ 38 ശതമാനം ആയിരിക്കും. പ്രധാനമായും എട്ടു നിര്‍ദേശങ്ങളാണ് മെച്ചപ്പെട്ട സേവനവും ആരോഗ്യവും ലഭിക്കാന്‍ നല്‍കിയിട്ടുള്ളത്.

ജോലിചെയ്യുന്ന പരിസരം അനുഗുണമല്ലെങ്കില്‍ അതു ഉദ്യോഗസ്ഥരുടെ ആരോഗ്യത്തെ ബാധിക്കും. ജീവനക്കാര്‍ക്ക് എഴുന്നേറ്റു നില്‍ക്കാനും ഇരിക്കാനും നിഷ്പ്രയാസം സാധിക്കുന്ന ഘടനയിലായിരിക്കണം ഓഫീസ്. ഇടുങ്ങിയ തൊഴില്‍ പരിസരം ഒഴിവാക്കുക. ഓഫിസിലെ വിശ്രമ സമയത്ത് സഹജീവനക്കാരുമായി സഹകരിച്ചു ജോലിയില്‍ പങ്കാളികളായും പരസ്പരം സമയം ചെലവഴിക്കണം. ഈ ശാരീരിക ചലനം ഉന്മേഷവും ഉണര്‍വും സഹകരണ ബോധവും വളര്‍ത്തും.

ഓഫീസില്‍ ആവശ്യത്തിനു കുടിവെള്ളം നിര്‍ബന്ധമാണ്. വായുസഞ്ചാരവും ശ്വസനവും പ്രയാസകാരമല്ലാതിരിക്കാന്‍ ജനലരികില്‍ ജോലി ചെയ്യുന്നതാണു ഉത്തമമെന്നു നാലാമത്തെ നിര്‍ദേശമായി എടുത്തുകാട്ടുന്നു. പുറത്തു നിന്നും വെളിച്ചം നേരിട്ട് കിട്ടുന്നത് ഒരാളുടെ മാനസിക അസ്വസ്ഥകള്‍ കുറയ്ക്കുമെന്നും ജോലിയില്‍ സജീവതയാണ് ഇതുവഴി ഉദ്യോഗസ്ഥന് ലഭിക്കുന്നതെന്നും പഠനം പറയുന്നു.

ഫാസ്റ്റ് ഫുഡും അഹിതവും ആനോരോഗ്യകരവുമായ ഭക്ഷണശീലവും ആലസ്യവും ആരോഗ്യ പ്രശ്‌നങ്ങളുമാണുണ്ടാക്കുJ. വീട്ടില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവരുന്ന ഭക്ഷണമാണ് നല്ലത്. വിവിധയിനം ജ്യൂസുകള്‍ കുടിക്കുമ്പോള്‍ അതിലെ ഷുഗര്‍ തോത് സമതുലിതമാക്കാന്‍ ഉതകുന്ന ധാന്യങ്ങള്‍ കൂടെ കഴിക്കണമെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x