തവാഫഖ്, തൗജീഹ്, തഖ്യീം എന്നിങ്ങനെ മൂന്നു സെന്ററുകളാണ് തസ്ഹീല്‍ മാതൃകയില്‍ എമിറേറ്റുകളില്‍ തുറക്കുന്നത്. തൗജീഹ്, തഖ്യീം സെന്ററുകള്‍ വിവിധ എമിറേറ്റുകളില്‍ തുറക്കാന്‍ ആകുമെങ്കിലും തവാഫഖ് സെന്റര്‍ ആദ്യഘട്ടത്തില്‍ അബുദാബി, ദുബായ് എമിറേറ്റുകളില്‍ മാത്രം പരിമിതമായിരിക്കും.
മോശം കാലാവസ്ഥയില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നലകിയിട്ടുണ്ട്. വാഹനങ്ങളുടെ വേഗം കുറയ്ക്കാനും മുന്പില് സഞ്ചരിക്കുന്ന വാഹനങ്ങളുമായി മതിയായ അകലം പാലിക്കുവാനും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
മുടിവെട്ടിക്കാന്‍ ബാര്‍ബര്‍ഷോപ്പ്, വണ്ടി കേടായാല്‍ വര്‍ക്ക്ഷോപ്പ്, ഉടുപ്പ് തുന്നിക്കാന്‍ തുന്നല്‍ കട തുടങ്ങി 16 തരം സേവനങ്ങള്‍ വീട്ടുപടിക്കലുണ്ടാകും. സഞ്ചരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്നതായി അബൂദബി സാമ്പത്തിക വികസനവകുപ്പാണ് പ്രഖ്യാപനം നടത്തിയത്.
നിരോധിച്ചവയില്‍ ഭൂരിഭാഗവും ആയുര്‍വേദ മരുന്നുകളാണ്. ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള അബൂദബിയിലെ ഗവേഷണ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത്തരം മരുന്നുകളില്‍ നിരോധിത മരുന്നായ സിബുട്രാമിന്റെ സാന്നിധ്യം കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
അബൂദബി വിമാനത്താളത്തില്‍ എയര്‍പോര്‍ട്ടിനകത്ത് ഇന്ത്യയുടെയും പാകിസ്താന്റെയും പട്ടാളം. പിന്നെ വാഗാ അതിര്‍ത്തിയില്‍ മാത്രം കാണാവുന്ന കവാത്തും തട്ടുപൊളിപ്പന്‍ പ്രകടനങ്ങളും. അബൂദബി വിമാനത്താവളവും പ്ലാന്‍ ബി ഗ്രൂപ്പും ചേര്‍ന്നാണ് ഇന്ത്യയുടെയും പാകിസ്താന്റെയും സ്വാതന്ത്ര്യദിനത്തില്‍ ഇന്നാട്ടുകാരെ വരവേല്‍ക്കാന്‍ വേറിട്ട കാഴ്ചകളൊരുക്കിയത്.
അടുത്ത മാസം മൂല്യ വര്‍ധിത നികുതി സംബന്ധിച്ച നിയമം നിലവില്‍ വരും. ഈ വര്‍ഷം അവസാനം നിയമത്തിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ബുസ്താനി പറഞ്ഞു. അടുത്തവര്‍ഷം ജനുവരി ഒന്ന് മുതലാണ് 5 ശതമാനം വാറ്റ് ഈടാക്കി തുടങ്ങുക.
ഫിലിപ്പീന്‍സില്‍ നിന്നുള്ള കോഴി ഉള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികള്‍, കാട്ടുപക്ഷികള്‍, അലങ്കാര പക്ഷികള്‍, മുട്ട എന്നിവയുടെ ഇറക്കുമതി യു.എ.ഇ കാലാവസ്ഥ വ്യതിയാന- പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു.
പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പിലെത്തി തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളടക്കമുള്ള വസ്തുക്കള്‍ സമ്മാനിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. പൊതുജനങ്ങളുമായി നേരിട്ട് ഇടപെട്ടുകൊണ്ട് സഹായങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ ജനങ്ങളില്‍ സുരക്ഷാബോധം വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇയില്‍ ഒരു നിര്‍മ്മാണ കമ്പനിയിലെ ചെക്കറായി ജോലി ചെയ്യുകയാണ് കൃഷ്ണംരാജു. സാധാരണ കൃഷ്ണംരാജു പതിവായി ടിക്കറ്റെടുക്കുന്നത് സുഹൃത്തുക്കളെയും പങ്ക് ചേര്‍ത്താണ്. എന്നാല്‍ ഇത്തവണ പൂര്‍ണ്ണമായും താന്‍ പണംമ ുടക്കിയാണ് ടിക്കറ്റെടുത്തതെന്നും അത് ഭാഗ്യമായി എത്തിയെന്നും അദ്ദേഹം പറഞ്ഞു.
ബാച്ച്ലര് താമസക്കാര്‍ക്ക് മാസം 700 ദിര്‍ഹം മുതല്‍ 1400 ദിര്‍ഹം വരെയും കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ക്ക് മാസം 1400 ദിര്‍ഹം മുതല്‍ 2100 ദിര്‍ഹം വരെയും വാടക ഈടാക്കുന്ന താമസസ്ഥലങ്ങള്‍ നിര്‍മിക്കാനാണ് അബൂദബി മുനിസിപ്പാലിറ്റിയുടെ പദ്ധതി.