3,50,000 തെരുവുവിളക്കുകളിലാണ് കൂടുതല്‍ ഊര്‍ജക്ഷമതയുള്ള എല്‍.ഇ.ഡി. ലൈറ്റുകള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി അബുദാബിയിലെ 43,000 തെരുവുവിളക്കുകള്‍ പുനര്‍നിര്‍മിക്കും.
അബുദാബി: അബുദാബിയിലെ തെരുവുവിളക്കുകളില്‍ കൂടുതല്‍ ഊര്‍ജക്ഷമതയുള്ള എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കും. 3,50,000 തെരുവുവിളക്കുകളിലാണ് കൂടുതല്‍ ഊര്‍ജക്ഷമതയുള്ള എല്‍.ഇ.ഡി. ലൈറ്റുകള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി അബുദാബിയിലെ 43,000 തെരുവുവിളക്കുകള്‍ പുനര്‍നിര്‍മിക്കും. പുതിയ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന്റെയും പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും ടെന്‍ഡറുകള്‍ ഈവര്‍ഷം തന്നെ വിതരണംചെയ്യുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു.
അല്‍ ഐന്‍, അല്‍ ധഫറ എന്നീ സ്ഥലങ്ങളിലെയും നിലവിലുള്ള ലൈറ്റുകള്‍ പുനര്‍നിര്‍മിക്കാനുള്ള ടെന്‍ഡറുകള്‍ ഉണ്ട്. എല്‍.ഇ.ഡി. തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിലൂടെ രണ്ട് ദശാബ്ദങ്ങളില്‍ മൂന്ന് ബില്ല്യണ്‍ ദിര്‍ഹമിന്റെ ലാഭമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഓരോ തെരുവുവിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഓരോവര്‍ഷവും 277 മില്യന്‍ ദിര്‍ഹം ചെലവുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.