കോവിഡ് പരിശോധനയ്ക്കുള്ള പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 85 ദിര്‍ഹമാക്കി കുറച്ചു. ഇതുവരെ ഈ ആശുപത്രികളില്‍ 250 ദിര്‍ഹമായിരുന്നു. തുടക്കത്തില്‍ 370 ദിര്‍ഹം ഈടാക്കിയിരുന്നു. ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കു കീഴിലെ ആശുപത്രികളില്‍ ഫീസ് 150 ദിര്‍ഹമാണ്. 250 ദിര്‍ഹത്തിന് 3 പിസിആര്‍ ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നടത്തുന്നുണ്ട്.
രണ്ട് കോടി ദിര്‍ഹം ഗ്രാന്റ് പ്രൈസ് നല്കുന്ന ‘മൈറ്റി 20 മില്യന്‍’ നറുക്കെടുപ്പാണ് അടുത്തമാസം വരാനിരിക്കുന്നത്. നികുതികളുള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.
സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെ പ്രവേശനം മുതല്‍ വിടുതല്‍ വരെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്ന ‘അഖ്ദാര്‍ ഇസെയ്ഫ് സ്കൂള്‍’ സംവിധാനത്തിനു അബുദാബിയില്‍ തുടക്കം. നേരത്തെ പരിമിതമായ സേവനം മാത്രമായിരുന്നു ഓണ്‍ലൈനില്‍ ലഭിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സേവനം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കണ്ട്രോള്ഡ് ഡിമൊളിഷന്‍ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോര്‍ഡും ഇതോടെ മിനാ പ്ലാസയുടെ പേരിലായി. 18,000 ഡിറ്റനേറ്ററുകളാണ് 144 നിലയുള്ള ഈ കൂറ്റന്‍ കെട്ടിടം പൊളിക്കാനായി ഉപയോഗിച്ചത്. രാജ്യത്തെ ടുറിസം വികസനത്തിന്റെ ഭാഗമായാണ് അധികൃതര്‍ കെട്ടിടം തകര്‍ത്തത്.
വേതന വ്യവസ്ഥകള്‍ വ്യക്തമാക്കാത്ത തൊഴില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തില്ല. തൊഴിലാളിയുടെയും തൊഴിലിന്റെയും വിവരങ്ങള്‍ പൂര്‍ണമായിരിക്കണം. വേതനം, തൊഴില്‍ സമയം, തസ്തിക എന്നിവ കരാറുകളില്‍ വ്യക്തമാക്കണമെന്ന് മാനവ വിഭവശേഷി- സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം, സഹകരണം സംബന്ധിച്ചും രാജ്യാന്തര വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്യും. കൂടാതെ, കോവിഡിന് ശേഷമുള്ള യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യും. ഏതാണ്ട് 30 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്.
പള്ളികള്‍ ജൂലൈ ഒന്നിനു തുറന്നിരുന്നു. ജുമുഅ ഖുതുബയ്ക്ക് (പ്രഭാഷണം) 30 മിനിറ്റു മുന്‍പു പള്ളി തുറക്കും. നമസ്കാരം കഴിഞ്ഞ് 30 മിനിറ്റിനകം അടയ്ക്കും. സുരക്ഷയുടെ ഭാഗമായി ശുചിമുറിയും അംഗശുദ്ധി വരുത്താനുള്ള സൗകര്യവും അടച്ചിടും. അകലം പാലിച്ചാണ് നമസ്കരിക്കേണ്ടത്.
എണ്ണ വിലയിടിവു മൂലം ദുബായിലും അബുദാബിയിലും ജീവിതച്ചെലവു കുറഞ്ഞതായി റിപ്പോര്‍ട്ട്. ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ 43ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബി 53 ലേക്കും 58ലുണ്ടായിരുന്ന ദുബായ് 66 ലേക്കും താഴ്ന്നു. ദ് ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റാണ് ലോക നഗരങ്ങളുടെ ജീവിതച്ചെലവ് സൂചിക പുറത്തുവിട്ടത്.
യോഗ്യരായ ജീവനക്കാരുടെ അബുദാബിയില്‍ പഠിക്കുന്ന മക്കള്‍ക്കു വിദ്യാഭ്യാസ അലവന്‍സും നല്‍കും. സ്വദേശി വിദേശി വ്യത്യാസമില്ലാതെ ജീവനക്കാരുടെ ഗ്രേഡിനു ആനുപാതികമായിട്ടാകും ആനുകൂല്യം. എമിറേറ്റിനു പുറത്തു താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കു അബുദാബിയിലേക്കു മാറി താമസിക്കാന്‍ ഒരു വര്‍ഷത്തെ സാവകാശം നല്‍കിയിട്ടുണ്ട്.
യുഎഇ ദേശീയ ദിനം, ക്രിസ്മസ്, പുതുവര്‍ഷം എന്നിവയുടെ ഭാഗമായി സ്വകാര്യ പരിപാടികള്‍ അനുവദിക്കില്ലെന്നു ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി. അവധി ദിവസങ്ങളിലും ഉത്സവ സമയത്തും കൂട്ടം കൂടുന്നത് ഒഴിവാക്കാനും രോഗപ്പകര്‍ച്ച തടയാനുമാണു നിബന്ധനകള്‍ കടുപ്പിച്ചത്.