Currency

10 സെക്കന്റ്, അബുദാബിയിലെ 144 നില കെട്ടിടം തവിടുപൊടി: വീഡിയോ

സ്വന്തം ലേഖകന്‍Saturday, November 28, 2020 3:58 pm

അബുദാബി: അബുദാബിയിലെ മിനാ പ്ലാസാ ടവറുകള്‍ നിലംപൊത്തി. 144 നിലയുള്ള കെട്ടിടം 6000 കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചാണ് നിലംപരിശാക്കിയത്. കണ്‍ട്രോള്‍ഡ് ഡിമൊളിഷന്‍ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുന്ന ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന റെക്കോര്‍ഡും ഇതോടെ മിനാ പ്ലാസയുടെ പേരിലായി. 18,000 ഡിറ്റനേറ്ററുകളാണ് 144 നിലയുള്ള ഈ കൂറ്റന്‍ കെട്ടിടം പൊളിക്കാനായി ഉപയോഗിച്ചത്. രാജ്യത്തെ ടുറിസം വികസനത്തിന്റെ ഭാഗമായാണ് അധികൃതര്‍ കെട്ടിടം തകര്‍ത്തത്.

കേരളത്തില്‍ അനധികൃതമായി നിര്‍മിച്ച മരടിലെ ഫ്ളാറ്റുകള്‍ ഈ വര്‍ഷമാദ്യം തകര്‍ത്ത അതേ മാതൃകയിലാണ് മിനാ പ്ലാസാ ടവറുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തത്. 6000 കിലോ സ്‌ഫോടകവസ്തുക്കളും18,000 ഡിറ്റനേറ്ററുകളും ഉപയോഗിച്ചാണ് കെട്ടിടം തരിപ്പണമാക്കിയത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാത്രി മുതല്‍ കെട്ടിടം ഉള്‍പ്പെടുന്ന പോര്‍ട്ട് സായിദ് മേഖലയിലെ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. സമീപവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x