Currency

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ 25ന് യുഎഇ സന്ദര്‍ശിക്കും; ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും

സ്വന്തം ലേഖകന്‍Wednesday, November 25, 2020 3:38 pm

അബുദാബി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഈ മാസം 25ന് യുഎഇ സന്ദര്‍ശിക്കും. 26ന് അദ്ദേഹം യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധം, സഹകരണം സംബന്ധിച്ചും രാജ്യാന്തര വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്യും. കൂടാതെ, കോവിഡിന് ശേഷമുള്ള യുഎഇയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഏതാണ്ട് 30 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. ഈ പര്യടനത്തില്‍ ഡോ. എസ്. ജയശങ്കര്‍ ബഹ്‌റൈനും സീഷെല്ലും സന്ദര്‍ശിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x