Currency

അബുദാബിയില്‍ സ്‌കൂള്‍ നടപടിക്രമങ്ങള്‍ ഇനി പൂര്‍ണമായും ഓണ്‍ലൈന്‍

സ്വന്തം ലേഖകന്‍Sunday, November 29, 2020 2:19 pm
online
Villa-kochi-Kerala

അബുദാബി: സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ പ്രവേശനം മുതല്‍ വിടുതല്‍ വരെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്ന ‘അഖ്ദാര്‍ ഇസെയ്ഫ് സ്‌കൂള്‍’ സംവിധാനത്തിനു അബുദാബിയില്‍ തുടക്കം. നേരത്തെ പരിമിതമായ സേവനം മാത്രമായിരുന്നു ഓണ്‍ലൈനില്‍ ലഭിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സേവനം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ലോകത്ത് എവിടെ ഇരുന്നും പൂര്‍ത്തിയാക്കാം. ആശയ വിനിമയത്തിനും പഠന സഹായികള്‍ കൈമാറാനും സുരക്ഷിത ഇടമായ ‘സൈബര്‍ സി3’ സംവിധാനവും നടപ്പിലായെന്ന് അഖ്ദാര്‍ സിഇഒ ഡോ. ഇബ്രാഹിം അല്‍ ദബാല്‍ പറഞ്ഞു.

അറബ് ലോകത്ത് ആദ്യമായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സ്‌കൂള്‍ പ്രവേശനം, മാര്‍ക്ക് ഷീറ്റ്, അറ്റസ്റ്റേഷന്‍, ടിസി, അധ്യാപകരുടെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി ചെയ്യാനാകും. ഫീസ് കുടിശ്ശിക തീര്‍ത്തവര്‍ക്ക് എമിറേറ്റ്‌സ് ഐഡി, സ്‌കൂള്‍ റജിസ്റ്റര്‍ നമ്പര്‍ എന്നിവ സഹിതം ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ക്കകം സേവനം ലഭിക്കും. തുക ഓണ്‍ലൈന്‍ വഴി അടയ്ക്കാം. വിദ്യാഭ്യാസ മന്ത്രാലയം, ഖലീഫ എംപവര്‍മെന്റ് പ്രോഗ്രാം, അഖ്ദാര്‍, നോളജ് പോയിന്റ് കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x