തലസ്ഥാന എമിറേറ്റിലെ അല്‍ വത്ബ മേഖലയില്‍ തൊഴിലാളികള്‍ക്ക് ജലം, ജ്യൂസ് എന്നിവ വിതരണം ചെയ്തുകൊണ്ട് മുനിസിപ്പാലിറ്റി പദ്ധതി ആരംഭിച്ചു. ശക്തമായ വേനല്‍ ചൂടില്‍ സൂര്യതാപമേറ്റ് ജോലി ചെയ്യുന്ന തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള മാനുഷികമായ നടപടിയാണിത്.
ഈ വര്‍ഷം ആറ് മാസത്തിനകം 11 വാഹനങ്ങളുടെ ടയര്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടായി. ഇതില്‍ നാലു പേര് മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഫീല്‍ഡ് ബോധവല്‍ക്കരണ ക്യാംപെയിന് ആരംഭിച്ചത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത ഗെയിമുകളുമടങ്ങുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. അജ്മാനില്‍ നിന്ന് അബൂദബി, ദുബായ്, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രാദേശിക നഗരങ്ങളിലേക്കുമായിരിക്കും പുതിയ ബസ് സര്‍വീസ് നടത്തും.
വൃത്തിയാക്കാതെ മൂന്ന് ദിവസത്തില്‍ കൂടുതല്‍ പൊതുയിടങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളാണ് കണ്ടുകെട്ടുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വൃത്തിയായി സൂക്ഷിക്കാതെ വാഹനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഇട്ടിട്ടുപോയാല്‍ 3000 ദിര്‍ഹമാണ് പിഴ ഈടാക്കുക.
60 വര്‍ഷം പിന്നിടുന്ന അബൂദബി പൊലീസിന്റെ ചരിത്രവും യുഎഇയുടെ സാംസ്കാരിക പൈതൃകവും വിളിച്ചറിയിക്കുന്നതാണ് പുതിയ ലോഗോ. അബൂദബി പൊലീസിന്റെ സംഗീത ബാന്‍ഡും അരങ്ങേറ്റം കുറിച്ചു. പുതിയ ബാഡ്ജും ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു.
ഓഫര്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂലൈ 21നും 23നും ഇടയില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അടിസ്ഥാന നിരക്കിന്റെയും ഇന്ധന സര്‍ചാര്‍ജിന്റെയും 10 ശതമാനമാണ് ഇളവ് അനുവദിക്കുക.
എയര്‍ഇന്ത്യ എക്സ്പ്രസിന്റെ IX 348 വിമാനമാണ് 19 മണിക്കൂറിലേറെ വൈകിയത്. 160 ലേറെ യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വന്നത്. യാത്രപുറപ്പെടുന്നതിന് എയര്‍പോട്ടിന്റെ ബസില്‍ വിമാനത്തിന് തൊട്ടടുത്ത് യാത്രക്കാരെ എത്തിച്ച ശേഷമാണ് യാത്രതുടരാനാവില്ലെന്ന് അറിയിപ്പ് ലഭിച്ചത്.
അബുദാബി മുനിസിപ്പല്‍ അഫയേഴ്സ് വകുപ്പിന്റെ 2012ലെ 24ാം നമ്പര്‍ ഉത്തരവനുസരിച്ചാണ് ‘ക്യൂസിസി വിന്‍ഡോ സേഫ്റ്റി ഫിക്സ്ചേഴ്സ് സര്ട്ടിഫിക്കേഷന് സ്കീം’ ഏര്‍പ്പെടുത്തിയത്. ജനാലകളിലൂടെ കുട്ടികള്‍ താഴെവീണ് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്ന സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് കെട്ടിട ഉടമകള്‍ ബാധ്യസ്ഥരാണ്.
6,230 ഷൂസുകളും ബാഗുകളും ലെതര്‍ ഉത്പന്നങ്ങളുമാണ് കണ്ടുകെട്ടിയത്. വ്യാജ ഉത്പന്നം വാങ്ങി കബളിക്കപ്പെട്ട ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് അബുദാബി ഇക്കണോമിക് ഡെവലപ്മെന്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള വ്യാജ ഉത്പന്നം ശേഖരം പിടിച്ചെടുത്തത്.
ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍, സെന്‍സറുകള്‍, ക്യാമറകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ബൃഹദ് ശൃംഖലയാണിത്. ആദ്യഘട്ടത്തില്‍ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. രണ്ടാം ഘട്ടത്തില്‍ മാനേജ്മെന്റ്, മെയിന്റനന്‍സ് സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കും.