മോശം കാലാവസ്ഥയില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നലകിയിട്ടുണ്ട്. വാഹനങ്ങളുടെ വേഗം കുറയ്ക്കാനും മുന്പില് സഞ്ചരിക്കുന്ന വാഹനങ്ങളുമായി മതിയായ അകലം പാലിക്കുവാനും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റും പൊടിപടലങ്ങള്‍ തിങ്ങിയ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. നാഷനല്‍ സെന്റര്‍ ഓഫ് മെറ്റെറോളജി ആന്‍ഡ് സീസ്മോളജി (എന്‍സിഎംഎസ്) ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. കാലാവസ്ഥാ വ്യതിയാനം പൊതുവെ ചൂടേറിയതായിരിക്കും.
മോശം കാലാവസ്ഥയില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നലകിയിട്ടുണ്ട്. വാഹനങ്ങളുടെ വേഗം കുറയ്ക്കാനും മുന്പില് സഞ്ചരിക്കുന്ന വാഹനങ്ങളുമായി മതിയായ അകലം പാലിക്കുവാനും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ഉള്‍പ്രദേശങ്ങളില്‍ കനത്ത ചൂടിനൊപ്പം ഭാഗികമായി മൂടല്‍മഞ്ഞുനിറഞ്ഞ കാലാവസ്ഥാ മാറ്റവും കിഴക്ക്-തെക്കന്‍ മേഖലകളില്‍ ആകാശം മേഘാവൃതമാകാനും സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്നും നാളെയും കാലാവസ്ഥാ മാറ്റം സമാനമായ രീതിയില്‍ നിലനില്‍ക്കുമെന്നും അറബ്യന്‍ ഗള്‍ഫ്, ഒമാന്‍ സമുദ്ര തീരങ്ങളില്‍ ശാന്തമായ കാലാവസ്ഥയാവും അനുഭവപ്പെടുകയെന്നും എന്‍സിഎംഎസ് പ്രസ്താവനയില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.