അബൂദബി വിമാനത്താളത്തില്‍ എയര്‍പോര്‍ട്ടിനകത്ത് ഇന്ത്യയുടെയും പാകിസ്താന്റെയും പട്ടാളം. പിന്നെ വാഗാ അതിര്‍ത്തിയില്‍ മാത്രം കാണാവുന്ന കവാത്തും തട്ടുപൊളിപ്പന്‍ പ്രകടനങ്ങളും. അബൂദബി വിമാനത്താവളവും പ്ലാന്‍ ബി ഗ്രൂപ്പും ചേര്‍ന്നാണ് ഇന്ത്യയുടെയും പാകിസ്താന്റെയും സ്വാതന്ത്ര്യദിനത്തില്‍ ഇന്നാട്ടുകാരെ വരവേല്‍ക്കാന്‍ വേറിട്ട കാഴ്ചകളൊരുക്കിയത്.
അബൂദബി: അബൂദബി വിമാനത്താവളത്തില്‍ വേറിട്ടൊരു സ്വാതന്ത്ര്യദിനാഘോഷം. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ വാഗാ അതിര്‍ത്തി വിമാനത്താവളത്തില്‍ പുനഃസൃഷ്ടിച്ചായിരുന്നു ആഘോഷം.
അബൂദബി വിമാനത്താളത്തില്‍ എയര്‍പോര്‍ട്ടിനകത്ത് ഇന്ത്യയുടെയും പാകിസ്താന്റെയും പട്ടാളം. പിന്നെ വാഗാ അതിര്‍ത്തിയില്‍ മാത്രം കാണാവുന്ന കവാത്തും തട്ടുപൊളിപ്പന്‍ പ്രകടനങ്ങളും. അബൂദബി വിമാനത്താവളവും പ്ലാന്‍ ബി ഗ്രൂപ്പും ചേര്‍ന്നാണ് ഇന്ത്യയുടെയും പാകിസ്താന്റെയും സ്വാതന്ത്ര്യദിനത്തില്‍ ഇന്നാട്ടുകാരെ വരവേല്‍ക്കാന്‍ വേറിട്ട കാഴ്ചകളൊരുക്കിയത്.
ഇന്ത്യക്കാരും പാകിസ്താനികളും സാഹോദര്യത്തോടെ വാഴുന്ന നാട് എന്ന നിലയ്ക്കാണ് അബൂദബി ഇത്തരമൊരു ആഘോഷത്തിന് വേദിയായതെന്ന് പ്ലാന്‍ ബി ഗ്രൂപ്പ് സ്ഥാപകന്‍ ഹര്‍മീക് സിങ് പറഞ്ഞു. പാക് സ്വാതന്ത്യദിനമായ ആഗസ്റ്റ് 14 രാത്രി പാക് പതാകയേന്തിയ നര്‍ത്തകരുടെ ഫ്‌ലാഷ് മോബാണ് യാത്രക്കാരെ വരവേറ്റതെങ്കില്‍ 15 ന് രാത്രി ഇന്ത്യന്‍ ഫ്‌ലാഷ്‌മോബിന്റെതായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.