150 ടാക്സികളിലാണ് നിലവില്‍ ചൈല്‍ഡ് സീറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ടാക്സി കാറുകളില്‍ ചൈല്‍ഡ് സീറ്റുകള്‍ സ്ഥാപിക്കും. നിയമം പ്രകാരം നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രത്യേക സീറ്റ് ഘടിപ്പിക്കേണ്ടത്.
യാത്രയ്ക്കായി എത്തുന്നവരോട് ആദ്യം തന്നെ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെടണമെന്നും ഇതുമായി സഹകരിക്കാന്‍ തയാറല്ലാത്തവരുടെ യാത്ര റദ്ദാക്കണമെന്നുമാണ് ഗതാഗത നിയമത്തില്‍ പറയുന്നത്. വാഹനത്തിന്റെ പിന്നിലിരിക്കുന്നവര്‍ക്കും ഈ നിയമം ബാധകമാണ്.
സുരക്ഷ, ഗതാഗത സൗകര്യങ്ങള്‍, മറ്റ് ബഹുമുഖ ആവശ്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന സേവനമാണ് ആരംഭിക്കുന്നത്. ജനങ്ങളുടെ സൗകര്യങ്ങളും സന്തോഷവും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആരംഭിച്ചത്.
അബൂദബി ക്വാളിറ്റി ആന്റ് കണ്‍ഫോര്‍മിറ്റി കൗണ്‍സിലാണ് ഉല്പന്നങ്ങള് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയത്. കളിപ്പാട്ടങ്ങള്‍, വൈദ്യുതി ഉപകരണങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, സിഗററ്റ്പുകയില ഉല്പന്നങ്ങള് എന്നിവ ഉള്‍പ്പെടെ 21 വിഭാഗം വസ്തുക്കളാണ് വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കുന്നത്.
ഈ സംവിധാനം മരുന്നുകളുടെ ഗുണനിലവാരം കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്നതാണെന്ന് യുഎഇ ആരോഗ്യ മന്ത്രലായം അറിയിച്ചു. സാര്‍വത്രിക ആരോഗ്യ പരിരക്ഷയും എല്ലാ വ്യക്തികള്‍ക്കും സാമൂഹിക സംരക്ഷണവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
അബൂദബിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അപ്പാര്‍ട്ടുമെന്റുകളുടെ വാടക നിരക്കില്‍ 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഈവര്‍ഷം രണ്ടാംപാദത്തില്‍ മാത്രം വാടക മൂന്ന് ശതമാനം താഴ്ന്നു. അതേസമയം വന്‍കിട അപ്പാര്‍ട്ടുമെന്റുകളുടെ വാടകയിലാണ് അബൂദബിയില്‍ ഏറ്റവും കുറവ് വന്നത്.
മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അബൂദബി ഐലന്റ് മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ ക്യമാറ ഉപയോഗപ്പെടുത്തുക. പുതിയ സംവിധാനം വരുന്നതോടെ ഇനി മുതല്‍ പാര്‍ക്കിങ് നിരീക്ഷിക്കുന്നത് കണ്ട്രോള് റൂമില്‍ നിന്നാണ്. വാഹനം പാര്‍ക്ക് ചെയ്താല്‍ ആദ്യ 10 മിനിറ്റ് സൗജന്യം അനുവദിക്കും. അതിനു ശേഷം ഇലക്ട്രോണിക് പാര്‍ക്കിങ് ടിക്കറ്റ് നല്‍കും.
അബൂദാബിയിൽ നിന്നുള്ള ഇത്തിഹാദ് എയർവേഴ്സ് യാത്രക്കാർ കാബിനിലേക്ക് ലാപ്ടോപ് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം അമേരിക്ക നീക്കി
വ്യാഴാഴ്ച രാത്രി പന്ത്രണ്ടേകാലിന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസാണ് 18 മണിക്കൂറിലേറെ വൈകി യാത്ര ആരംഭിച്ചത്. സാങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമായി അധികൃതര്‍ പറഞ്ഞിരുന്നത്. യാത്രക്കാര്‍ക്ക് രാത്രി ഭക്ഷണം പോലും ലഭിക്കാതെ മണിക്കൂറുകള്‍ വിമാനത്താവളത്തിനകത്ത് കഴിച്ചുകൂട്ടേണ്ടി വന്നു. 18 മണിക്കൂര്‍ വൈകി ഇന്ന് രാത്രി ഏഴരയോടെയാണ് വിമാനം കോഴിക്കോട്ടേക്ക് തിരിച്ചത്.
മാളുകള്‍, ഭക്ഷണശാലകള്‍ തുടങ്ങി എല്ലാ പൊതുസ്ഥലങ്ങളിലും ഇത്തിസലാത്താണ് സൗജന്യ വൈ-ഫൈ ലഭ്യമാക്കുന്നത്. ജൂണ്‍ 22 മുതല്‍ ജൂലായ് ഒന്നുവരെ അതിവേഗ സൗജന്യ വൈ-ഫൈ ലഭിക്കും. യു.എ.ഇ. സിം കാര്‍ഡ് സ്വന്തമായുള്ള ആര്‍ക്കും പ്രധാനകേന്ദ്രങ്ങളില്‍ സേവനം ലഭ്യമായിരിക്കും. യു.എ.ഇ. വൈ-ഫൈ ബൈ ഇത്തിസലാത്ത് എന്ന് ടൈപ്പ് ചെയ്ത് വൈ-ഫൈ ബന്ധിപ്പിക്കാം.