കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത ഗെയിമുകളുമടങ്ങുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. അജ്മാനില്‍ നിന്ന് അബൂദബി, ദുബായ്, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രാദേശിക നഗരങ്ങളിലേക്കുമായിരിക്കും പുതിയ ബസ് സര്‍വീസ് നടത്തും.
അബൂദബി: അജ്മാനിലെ ബസുകളില്‍ ഇനി മുതല്‍ വാര്‍ത്തകളും സിനിമകളും ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വ്യത്യസ്ത ഗെയിമുകളുമടങ്ങുന്ന അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ബസുകള്‍ ആഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് ആരംഭിക്കും. അജ്മാനില്‍ നിന്ന് അബൂദബി, ദുബായ്, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും പ്രാദേശിക നഗരങ്ങളിലേക്കുമായിരിക്കും പുതിയ ബസ് സര്‍വീസ് നടത്തും.
ഓരോ യാത്രക്കാര്‍ക്കും വിനോദം എന്ന ലക്ഷ്യത്തോട് കൂടിയാണ് പുതിയ ബസില്‍ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അജ്മാന് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് ബസുകള്‍ നിരത്തിലിറക്കുന്നത്. അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി പുതിയ പാസഞ്ചര്‍ ബസുകളുടെ നിലവാരം വിലയിരുത്തി. രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന മികച്ച ഗതാഗത സൗകര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് കോര്പ്പറേഷന് ഉദ്യോഗസ്ഥരുടെ പരിശ്രമങ്ങള്‍ ശൈഖ് അമ്മാര്‍ പ്രശംസിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.