Currency

അബുദാബിയില്‍ വ്യാജ ഉത്പന്നങ്ങളുടെ ശേഖരം കണ്ടുകെട്ടി

സ്വന്തം ലേഖകന്‍Tuesday, July 18, 2017 11:45 am

6,230 ഷൂസുകളും ബാഗുകളും ലെതര്‍ ഉത്പന്നങ്ങളുമാണ് കണ്ടുകെട്ടിയത്. വ്യാജ ഉത്പന്നം വാങ്ങി കബളിക്കപ്പെട്ട ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് അബുദാബി ഇക്കണോമിക് ഡെവലപ്‌മെന്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള വ്യാജ ഉത്പന്നം ശേഖരം പിടിച്ചെടുത്തത്.

അബുദാബി: രാജ്യത്ത് പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഇറങ്ങിയ വ്യാജ ഉത്പന്നങ്ങള്‍ കണ്ടുകെട്ടി. 6,230 ഷൂസുകളും ബാഗുകളും ലെതര്‍ ഉത്പന്നങ്ങളുമാണ് കണ്ടുകെട്ടിയത്. വ്യാജ ഉത്പന്നം വാങ്ങി കബളിക്കപ്പെട്ട ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് അബുദാബി ഇക്കണോമിക് ഡെവലപ്‌മെന്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള വ്യാജ ഉത്പന്നം ശേഖരം പിടിച്ചെടുത്തത്.

അബുബാബിയിലെ ഒരു താമസസ്ഥലം സ്റ്റോറാക്കി മാറ്റിയ ശേഷം അവിടെയാണ് ഇത്തരത്തിലുള്ള വ്യാജ ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. യുഎഇയിലും വിദേശ വിപണിയിലുമായി വില്‍പനയ്ക്ക് തയാറാക്കിയ നിലയിലായിരുന്നു ഇവ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x