ശിക്ഷയുടെ പകുതി പൂര്‍ത്തീകരിച്ചശേഷം റിഹാബിലിറ്റേഷന്‍, റിഫോം കേന്ദ്രങ്ങളില്‍ കഴിയുന്ന 530 പേര്‍ക്കാണ് മോചനം ലഭിക്കുന്നത്. മനുഷ്യത്വപരമായ പരിഗണനകളുടെ പേരിലാണിതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഇവര്‍ സാമൂഹിക സേവനങ്ങളിലും മറ്റ് പുനരധിവാസ പരിപാടികളിലും പരിശീലനങ്ങളിലും പങ്കെടുക്കണം. ചില സ്ഥലങ്ങളില്‍ ഇവര്‍ക്ക് തുടര്‍ന്നും പ്രവേശിക്കാനുമാവില്ല.
ബഹ്റൈന്‍ പാരമ്പര്യ- സാംസ്കാരിക അതോറിറ്റിയുമായി സഹകരിച്ചാണ് ദേശീയദിന സ്മരണക്കായി സ്റ്റാമ്പ് ഇറക്കിയിട്ടുള്ളത്. ഹമദ് രാജാവിന്റെ ചിത്രവും രാജ്യസ്നേഹത്തെക്കുറിച്ച കവിതാശകലവും ചേര്‍ത്താണ് രൂപകല്പന ചെയ്തത്.
ബഹ്റൈന്‍ ദേശീയ ദിനവും, ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ അധികാരമേറ്റതിന്റെ വാര്‍ഷികാഘോഷവും പ്രമാണിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 16, 17 (തിങ്കള്‍, ചൊവ്വ) തീയ്യതികളില്‍ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ബഹ്റൈന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
ഗള്‍ഫ് കപ്പ് ഫൈനലില്‍ ബഹ്റൈന്‍ വിജയിച്ചത് ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന്റെ തുടര്‍ച്ചയായാണ് പുതിയ നിര്‍ദേശം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടത്. ചില പ്രത്യേക തൊഴിലുകളില്‍ വിദേശികളുടെ റിക്രൂട്ട്മെന്റിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിന്മേലുള്ള വോട്ടെടുപ്പില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു.
ഇന്ത്യന്‍ സംസ്ഥാനമായ അസമില്‍നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യ വനിതയാണ് ഡിപ്ഷിക. ഗുവാഹതി സ്വദേശിയായ ഡിപ്ഷിക ബറുവ തൈക്വാന്‍ഡോയില്‍ മൂന്നാം ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. തൈക്വാന്‍ഡോ പി ഗ്രേഡ് ദേശീയ റഫറിയായ അവര്‍, ബഹ്റൈന്‍ തൈക്വാന്‍ഡോ അസോസിയേഷന് അമ്പയര്‍ കൂടിയാണ്. 2017 മുതല്‍ ഇന്ത്യന്‍ സ്കൂളില്‍ ജോലി ചെയ്യുന്നു.
ജനബിയ ഹൈവേയിലുള്ള ഏഴു സിഗ്നലുകളിലാണ് ചുവപ്പിലേക്കും പച്ചയിലേക്കും മാറുന്നതിനു മുമ്പായി മൂന്നു പച്ച ലൈറ്റുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ മുഖ്യ സിഗ്നലുകളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.
വീട്ടു ജോലിക്കാരും മറ്റ് ഗാര്‍ഹിക തൊഴിലാളികളും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പായി വിമാനത്താവളത്തില്‍ നിര്‍ബന്ധിത ആരോഗ്യപരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് പാര്‍ലമെന്റില്‍ എം.പിമാരുടെ ശിപാര്‍ശ. വീട്ടുജോലിക്കാര്‍, ഡ്രൈവര്‍മാര്‍, ഉദ്യാനപരിപാലകര്‍, ഹോം നഴ്സുമാര്‍ എന്നിവര്‍ ആവശ്യമായ വൈദ്യപരിശോധനകള്‍ക്ക് മുമ്പ് ജോലികളില്‍ പ്രവേശിക്കുന്നത് വഴി വീടുകളിലുള്ളവര്‍ക്ക് അസുഖങ്ങള്‍ പടരുന്നതിനുള്ള സാധ്യത തടയുവാനാണ് ഈ ആവശ്യമുന്നയിച്ചതെന്ന് എം.പിമാര്‍ വ്യക്തമാക്കി.
മൂല്യവര്‍ധിത നികുതി (വാറ്റ്) രജിസ്ട്രേഷന്റെ മൂന്നാംഘട്ട രജിസ്ട്രേഷന് ഡിസംബര്‍ 20 വരെ നടക്കും. 37,500 ബഹ്റൈന്‍ ദീനാര്‍ മുതല്‍ അഞ്ചു ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരി, വ്യവസായികളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍പെടുന്നവര്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ തന്നെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അവസാന ദിവസം കഴിഞ്ഞാല്‍ പിഴ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
മൂന്നുലക്ഷം രൂപവരെയാണ് ധനസഹായം. സഹകരണ സംഘങ്ങളുടെ, അടച്ചുതീര്‍ത്ത ഓഹരി മൂലധനത്തിന്റെ അഞ്ച് ഇരട്ടിക്ക് സമാനമായ തുകയോ അല്ലെങ്കില്‍ പരമാവധി ഒരുലക്ഷം രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക ഷെയര്‍ പാരിറ്റിയായും രണ്ടുലക്ഷം രൂപ പ്രവര്‍ത്തന മൂലധനമായും നല്‍കും. അപേക്ഷിക്കുന്ന സമയത്ത് സംഘത്തില്‍ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്ട്രേഷനുശേഷം രണ്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുകയും വേണം.