സുപ്രീം കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ആന്റ് ട്രെയ്നിംഗിന്റെ (എസ്.സി.ഇ.ടി) നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. ബിരുദധാരികളുടെ അക്കാദമിക്ക് യോഗ്യത പരിശോധിക്കാന്‍ ഏകീകൃത പരീക്ഷ നടത്തും. അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്സിറ്റി പ്ലെയ്സ്മെന്റ് ടെസ്റ്റും ഇതിനോടൊപ്പം നടത്തും. 2015ന് മുന്‍പ് അംഗീകാരം ലഭിച്ച ചൈനീസ് സര്‍വകലാശാലകളിലെ 10 മെഡിക്കല്‍ ബിരുദങ്ങള്‍ അംഗീകരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.
ടെര്‍മിനില്‍ നിര്‍മാണം അടുത്ത മാസത്തോടെ പ്രവര്‍ത്തന ക്ഷമമാകും. അത്യാധുനിക സൗകര്യങ്ങളോടെയാണ് ടെര്‍മിനല്‍ തയ്യാറാകുന്നത്. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്തേക്ക് കൂടുതല്‍ സന്ദര്‍ശകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍.
അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബോധവത്കരണവുമായി ഗതാഗത വകുപ്പ് രംഗത്ത്. മാര്‍ച്ചില്‍ നടത്തുന്ന ട്രാഫിക് വാരാചരണത്തിന്റെ മുന്നോടിയായി ബോധവത്കരണ മത്സരമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അപകടങ്ങള്‍ കുറക്കാന്‍ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് ബോധവത്കരണ മത്സരം നടത്തുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് മാര്‍ച്ചിലെ ട്രാഫിക് വാരാചരണം.
ബഹ്റൈനില്‍ നിന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള സൗജന്യ ബാഗേജ് പരിധി എയര്‍ ഇന്ത്യ ഉയര്‍ത്തി. ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 45 കിലോ എന്നിങ്ങനെയാണ് പുതിയ ലഗേജ് പരിധി. ഈ മാസം 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്ല്യം ലഭ്യമാവുക.
ഫീസ് അടക്കാനുള്ള സൗകര്യവും ഇതിനായുള്ള പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. bahrin.bh എന്ന വെബ് പോര്‍ട്ടലിലാണ് ഇതിനായി ഇ -പെയ് മെന്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയത്. ടാക്സി കാറുകള്‍, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ രജിസ്ട്രേഷന് പുതുക്കലാണ് പോര്‍ട്ടല്‍ വഴി സാധിക്കുക.
പൊതുജനാരോഗ്യവുമായി നേരിട്ട് ബന്ധമുള്ള ഭക്ഷ്യമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് നിര്‍ബന്ധിത വൈദ്യ പരിശോധന ഏര്‍പ്പെടുത്തുക. തൊഴിലാളികള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ വൈദ്യപരിശോധനക്ക് വിധേയമാകണമെന്നാണ് പുതിയ നിയമം നിഷ്കര്‍ഷിക്കുന്നത്.
സൗദിക്കും ബഹ്റൈനുമിടയിലുള്ള കിങ് ഫഹദ് കോസ് വേയ്ക്ക് സമാന്തരമായി റെയില്‍വേ പാലം വരുന്നു. ആറു ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജി.സി.സി റെയില്‍വേയുടെ ഭാഗമായാണ് ഈ പാലം നിര്‍മിക്കുന്നത്. ബഹ്റൈന്‍ ദ്വീപിനെയും സൗദി അറേബ്യയെയും തമ്മില്‍ ബന്ധിപ്പിക്കാനാണ് കടല്‍ പാലം നിര്‍മിക്കുന്നത്.
രാജ്യത്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന മൂല്യവര്‍ധിത നികുതി-വാറ്റ്- ഈ വര്‍ഷം ജനുവരി മാസം മുതലാണ് നടപ്പിലാക്കി തുടങ്ങിയത്. 200 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടി വാറ്റ് നികുതി ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. 11 സര്‍ക്കാര്‍ വകുപ്പുകള്‍ നല്കുന്ന സേവനങ്ങള്‍ക്കാണ് വാറ്റ് ഒഴിവായത്.
ഒരു വര്‍ഷം കാലാവധിയുള്ള എന്‍ട്രി വിസയ്ക്ക് നിലവില്‍ 80 ദിനാറായിരുന്നത് 40 ദിനാറായാണ് കുറച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം കാലാവധിയുള്ള വിസയുടെ നിരക്കിലും വന്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈടാക്കുന്ന 170 ദിനാറിന് പകരം 60 ദിനാര്‍ മാത്രമായിരിക്കും ഇത്തരം വിസയ്ക്ക് ഇനി നല്‍കേണ്ടിവരിക. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ അനുവദിക്കും.
യു.എ.ഇ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിയമാനുസൃതം താമസിക്കുന്ന വിദേശികള്‍ക്കാണ് വാരാന്ത്യ അവധികളില്‍ സൗദി സന്ദര്‍ശിക്കാന്‍ വിസ അനുവദിക്കുന്നത്. രാജ്യത്തു നടക്കുന്ന വിവിധ വിനോദ പരിപാടികളില്‍ പങ്കെടുക്കന്നതിനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇവന്റ് വിസ എന്നപേരില്‍ സൗജന്യ വിസ അനുവദിക്കുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിന്ന് നേരിട്ട് വിസ നല്‍കുന്നതാണ് പദ്ധതി.