
മനാമ: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് പുതിയ സ്റ്റാമ്പ് പുറത്തിറക്കിയതായി ടെലികോം- ഗതാഗത മന്ത്രാലയത്തിലെ പോസ്റ്റല്‍ വിഭാഗം അറിയിച്ചു. 500, 750 ഫില്‍സ് വീതം വിലയുള്ള സ്റ്റാമ്പുകളാണ് വില്പനക്ക് തയാറായിട്ടുള്ളത്.
ബഹ്റൈന്‍ പാരമ്പര്യ- സാംസ്കാരിക അതോറിറ്റിയുമായി സഹകരിച്ചാണ് ദേശീയദിന സ്മരണക്കായി സ്റ്റാമ്പ് ഇറക്കിയിട്ടുള്ളത്. ഹമദ് രാജാവിന്റെ ചിത്രവും രാജ്യസ്നേഹത്തെക്കുറിച്ച കവിതാശകലവും ചേര്‍ത്താണ് രൂപകല്പന ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.