
മനാമ: ഗള്‍ഫ് കപ്പ് ഫൈനലില്‍ ബഹ്‌റൈന്‍ വിജയിച്ചത് ആഘോഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സൗദിയെ ഒറ്റ ഗോളില്‍ വീഴ്ത്തിയാണ് ഗള്‍ഫ് കപ്പ് കിരീടം ബഹ്‌റൈന്‍ നേടിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബഹ്‌റൈന്റെ ആദ്യ കിരീടമാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.