എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികള്‍ക്ക് മുന്‍ഗണന നല്കുന്ന രീതിയില്‍ ദേശീയ തൊഴില്‍ പദ്ധതിക്ക് രൂപം നല്‍കാനാണ് കാബിനറ്റ് യോഗത്തിന്റെ തീരുമാനം. തൊഴില്‍ രംഗത്ത് സ്വദേശിവത്ക്കരണ അനുപാതം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക ഫീസ് 300 ല്‍ നിന്ന് 500 ദിനാറായി വര്‍ധിപ്പിക്കുവാനും തീരുമാനമായി.
ദിറാസിന് സമീപമുള്ള ബുദയ്യ റോഡില്‍ പടിഞ്ഞാറോട്ടുള്ള സൈഡില്‍ വലതു ഭാഗത്തുള്ള ലൈനില്‍ ഇന്ന് മുതല്‍ രണ്ട് മാസത്തേക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഗതാഗത നിയന്ത്രണമുണ്ടാകും. എകറിന് സമീപമുള്ള ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹ് റോഡില്‍ ജല പൈപ്പുലൈനുകള്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ റിഫ ഭാഗത്തേക്കുള്ള ഇടത് ലൈനുകളില്‍ ഗതാഗത നിയന്തണമുണ്ടാകും.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഗതാഗത ശ്യംഖല 1 മുതല്‍ 2 ബില്യണ്‍ ഡോളര്‍ വരെ മുതല്‍ മുടക്കിലാണ് നിര്‍മിക്കുക. രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ പുതിയ പദ്ധതിയുടെ ഭാഗമായി സ്യഷ്ടിക്കപ്പെടും. ബഹ്റൈന്‍ ജനത പ്രതീക്ഷയോടെ നോക്കിക്കാണുന്ന മെട്രോ ട്രെയിന്‍ പദ്ധതി 2030 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശൈഖ് ഖലീഫ ബിന്‍ സല്മാന് കോസ്വേയില് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്- മുനിസിപ്പല്‍- നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. ടൈലിംഗ് നവീകരണം പൂര്‍ത്തിയാക്കുന്നതിനാല്‍ ഹിദ്ദിലേക്കുള്ള വലതു ഭാഗത്തായിരിക്കും നിയന്ത്രണം.
ഈ വര്‍ഷാവസാനത്തോടെ എയര്‍പോര്‍ട്ട് പ്രതിവര്‍ഷം 14 മില്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയിലേക്ക് വികസിക്കും. പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ളതിനേക്കാള്‍ നാലിരട്ടി വിശാലതയാണ് വിമാനത്താവളത്തിന് കൈവരുക.
ബഹ്റൈനിലേക്ക് വീട്ടുജോലിക്കാരുടെ വിസ മാര്‍ച്ച് മാസം പത്താം തിയ്യതി മുതല്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി വഴിയായിരിക്കും അനുവദിക്കുകയെന്ന് അധിക്യതര്‍ അറിയിച്ചു. വീട്ടുജോലിക്കാര്‍ക്കുള്ള പുതിയ കരാര്‍ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്.
വിമാനത്താവള നവീകരണത്തിന്റെ ഭാഗമായി വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി അികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ട് റൗണ്ട് എബൗട്ടിനും ഡിപ്പാര്‍ച്ചര്‍ റൗണ്ട് എബൗട്ടിനുമിടയിലുള്ള 2403ാം നമ്പര്‍ റോഡ് ഇരു ഭാഗങ്ങളിലും കുറച്ചു സ്ഥലത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ട്.
കുട്ടികളുടെ ആശുപത്രിയോടുള്ള പേടി മാറ്റാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്സിറ്റിയാണ് ഈ വര്‍ഷത്തെ ബോധവല്‍ക്കരണ പരിപാടിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. അവന്യൂസ് മാളിലെ ആശുപത്രി കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു.
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ബഹ്റൈന്‍ വഴി കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നു. ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഏപ്രില്‍ 1 നു നിലവില്‍ വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്.
ബഹ്റിനിലെ കുരുന്നുകള്‍ക്ക് ഇനി ഹോം വര്‍ക്ക് ചെയ്യാനായ് ബുദ്ധിമുട്ടേണ്ട. സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി വിദ്്യാര്ത്ഥികള്ക്ക് ഹോം വര്‍ക്കുകള്‍ ഒഴിവാക്കിക്കൊണ്ട് പുതിയ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം നടപ്പിലാക്കുന്നത്.