Currency

ബഹ്‌റൈനില്‍ വിവിധ റോഡുകളില്‍ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകന്‍Friday, February 22, 2019 4:50 pm

മനാമ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത്- മുനിസിപ്പല്‍- നഗരാസൂത്രണ കാര്യ മന്ത്രാലയം വ്യക്തമാക്കി. ദിറാസിന് സമീപമുള്ള ബുദയ്യ റോഡില്‍ പടിഞ്ഞാറോട്ടുള്ള സൈഡില്‍ വലതു ഭാഗത്തുള്ള ലൈനില്‍ ഇന്ന് മുതല്‍ രണ്ട് മാസത്തേക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഗതാഗത നിയന്ത്രണമുണ്ടാകും. എകറിന് സമീപമുള്ള ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹ് റോഡില്‍ ജല പൈപ്പുലൈനുകള്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ റിഫ ഭാഗത്തേക്കുള്ള ഇടത് ലൈനുകളില്‍ ഗതാഗത നിയന്തണമുണ്ടാകും.

കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച നിയന്ത്രണം ഇന്ന് ഉച്ചവരെ നീളും. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയിലെ ഹിദ്ദ് ഭാഗത്തേക്കുള്ള ഭാഗത്ത് വലതു വശത്തെ ലൈനുകളില്‍ പാവിങ് ജോലികള്‍ക്കായി നിയന്ത്രണമേര്‍പ്പെടുത്തും. ഞായര്‍ രാവിലെ അഞ്ച് വരെ നിയന്ത്രണം തുടരും. ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ റോഡില്‍ ആറാം നമ്പര്‍ ടണലിന് സമീപം മനാമയിലേക്കുള്ള ഭാഗത്ത് റീ ടൈലിങ് പ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഞായര്‍ രാവിലെ അഞ്ച് വരെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x