ബഹ്റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 16ന് ഞായറാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആദിലിയ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ബഹ്റൈനെക്കുറിച്ച് പ്രചാരണവുമായി ‘ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി’. ചെന്നൈയില്‍ നിന്ന് ബംഗളൂരുവരെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സംഘം സഞ്ചരിക്കുക.
ബഹ്റൈനില്‍ ജനുവരി 1 മുതല്‍ തന്നെ മൂല്യവര്‍ധിത നികുതി- വാറ്റ് നടപ്പിലാക്കുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 94 ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റില്‍ നിന്ന് ഒഴിവാക്കും.
കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഉമ്മുല്‍ ഹസം പ്രദേശം ഹെല്‍ത് സിറ്റിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇതിനാവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ നടത്തുകയും അംഗീകാരത്തിനുള്ള നിബന്ധനകള്‍ പാലിക്കുന്നതിന് ശ്രമിക്കുകയും ചെയ്തിരുന്നു.
ചരക്കുകള്‍ കസറ്റംസ് ക്ലിയറന്‍സ് ചെയ്യുന്നതിനായി അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകളെക്കുറിച്ച് ഉത്തരവിറക്കി അധികൃതര്‍. ചരക്ക് ഇറക്കുമതി ചെയ്യുമ്പോഴും കയറ്റുമതി ചെയ്യുമ്പോഴും ക്ലിയറന്‍സിനായി കസ്റ്റംസ് രേഖയോടൊപ്പം ഷിപ്പിങ് ബില്ലും ഇന്വോയിസുമാണ് നല്‍കേണ്ടത്.
ബഹ്റൈനില്‍ അനധിക്യതമായി ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളോട് രേഖകള്‍ നിയമാനുസ്യതമാക്കുവാന് ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്കി. നിയമ ലംഘകര്‍ക്ക് കര്‍ശനമായ ശിക്ഷ ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനുള്ള റജിസ്ട്രേഷന് അപേക്ഷ ബഹ്റൈന്‍ മലയാളി പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാനുള്ള സൗകര്യം ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്പ് ഡെസ്ക് ഓഫിസില്‍ തുടര്‍ന്നു വരുന്നതായി അധികൃതര്‍ അറിയിച്ചു.
അഞ്ചാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോ ഇന്ന് അവസാനിക്കും. വെള്ളിയാഴ്ച അവസാനിക്കുന്ന എയര്‍ ഷോയില്‍ വ്യോമാഭ്യാസ പ്രദര്‍ശന ടീമുകള്‍, സൈനിക വിമാനങ്ങള്‍, ചരിത്ര, ആധുനിക വിമാനങ്ങള്‍ തുടങ്ങിയവ അണിനിരക്കുന്നു.
വിദേശികള്‍ക്ക് ചെറിയ കാലയളവിലേക്ക് സൗജന്യ വിസ അനുവദിക്കാനൊരുങ്ങി ബഹറൈന്‍. യാത്രകള്‍ക്കിടയില്‍ ബഹറൈനില്‍ ഇറങ്ങുന്ന വിദേശികളെക്കൂടി ടൂറിസം രംഗത്തേക്ക് ലക്ഷ്യംവെച്ചാണ് തീരുമാനം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. മനാമ, റിഫ, മുഹറഖ് തുടങ്ങിയ സ്ഥലങ്ങളില്‍ ഉച്ചയോടെയാണ് മഴയുണ്ടായത്. മഴയെത്തുടര്‍ന്ന് റോഡുകളില്‍ വെള്ളം നിറഞ്ഞു. മഴക്കൊപ്പം ശക്തമായ കാറ്റും വീശി. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് ദിവസങ്ങളായി മഴ പെയ്യുന്നതെന്ന് കാലാവസ്ഥ നീരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്.