Currency

ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ബഹ്‌റൈനിലെത്തിക്കാന്‍ പദ്ധതി

സ്വന്തം ലേഖകന്‍Wednesday, December 12, 2018 5:27 pm

മനാമ: ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ബഹ്‌റൈനെക്കുറിച്ച് പ്രചാരണവുമായി ‘ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി’. ചെന്നൈയില്‍ നിന്ന് ബംഗളൂരുവരെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സംഘം സഞ്ചരിക്കുക. ഗള്‍ഫ് എയര്‍, ഹോട്ടലുകള്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികളടങ്ങുന്ന സംഘമാണ് പ്രചാരണത്തില്‍ സജീവമായത്.

ഇന്ത്യയിലെ വിവിധ ട്രാവല്‍ ഏജന്‍സികള്‍, ടൂറിസം കമ്പനികള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തുകയും ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ബഹ്‌റൈന്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യും. ‘നമ്മുടെ രാജ്യം; നിങ്ങളുടെയും’ എന്ന പ്രമേയത്തിലാണ് പ്രചാരണം. മെച്ചപ്പെട്ട രൂപത്തില്‍ ബഹ്‌റൈനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഇതു വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റിയിലെ ടൂറിസം പ്രമോഷന്‍ ഡയറക്ടറേറ്റ് മേധാവി യൂസുഫ് അല്‍ ഖാന്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x