ഇരിക്കുന്ന കസേരയില്‍ നിരവധി ഹീലിയം ബലൂണുകള്‍ കെട്ടിവെച്ച് ആകാശയാത്ര നടത്തുന്ന ഒരു അറബ് പൗരന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കസേരയില്‍ സ്വയം ബന്ധിച്ച ശേഷം ബലൂണുകളുടെ സഹായത്തോടെ വളരെ ഉയരത്തില്‍ പറക്കുന്നത് വീഡിയോയില്‍ കാണാം.
ബഹ്റൈനില്‍ ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂല്യ വര്‍ധിത നികുതി (വാറ്റ് ) നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ധന കാര്യവകുപ്പ് മന്ത്രി ശൈഖ് അഹ് മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.
മൂല്യ വര്‍ധിത നികുതി നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീക്യത ഗള്‍ഫ് കരാര്‍ ബഹ് റൈന്‍ അംഗീകരിച്ചതിന്റെ ഭാഗമായാണ് നാഷണല്‍ അസംബ്ലി യോഗം വാറ്റ് നടപ്പിലാക്കാന്‍ അനുമതി നല്‍കിയത്.
ബഹ്റൈനിലെ മനാമയില്‍ കിങ് ഫൈസല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ അട്ടപ്പാടി സ്വദേശി മരിച്ചു. അഗളി ഭൂതിവഴി ശ്രീ മുരുകാ നിവാസില്‍ മുത്തുസ്വാമി ചെട്ടിയാരുടെ മകന് എം.ജി. രാജന് (55) ആണു മരിച്ചത്. രാജന് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബഹ്റൈന്‍ പത്ത് ബില്യണ്‍ ഡോളറിന്റെ സഹായം അറബ് രാജ്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് സഹായധനം നല്‍കുക. ജോര്‍ദാനിലാണ് നിലവില്‍ ബഹ്റൈനിലെ മന്ത്രിമാര്‍. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട രാജ്യത്തിന് സഹായം തേടുകയാണ് ലക്ഷ്യം.
ബഹ്റൈനില്‍ തൊഴില്‍ നഷ്ടപ്പെടുകയോ തൊഴില്‍ ലഭിക്കാതിരിക്കുകയോ ചെയ്യുന്ന പ്രവാസികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബഹ്റൈന്‍ കേരളീയസമാജം ജോബ് സെല്‍ ബികെഎസ് ടോസ്റ്റ് മാസ്റ്റേര്‍സുമായി സഹകരിച്ച് തൊഴില്‍ അന്വേഷകര്‍ക്കായി ഇന്റര്‍വ്യൂ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നത്.
ബഹ്റൈനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 24 ന് നടക്കും. രാജ്യത്തെ ജനാധിപത്യ പ്രക്രിയക്ക് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ശക്തി പകരുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വ്യക്തമാക്കി.
പ്രവാസികള്‍ക്ക് മികച്ച തൊഴിലിടവും ജീവിത സൗകര്യങ്ങളും ഉറപ്പാക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്‍ ഒന്നാം സ്ഥാനം. ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷന്‍സ് ഗ്ലോബല്‍ സര്‍വേ’യിലാണ് ബഹ്റൈന്‍ രണ്ടാം തവണയും മുന്‍ നിര സ്ഥാനം കരസ്ഥമാക്കിയത്.
സെപ്റ്റംബര്‍ രണ്ടിന് (തിങ്കളാഴ്ച) ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അവധിയായിരിക്കും. ശ്രീകൃഷ്ണ ജന്മാഷ്ടമി പ്രമാണിച്ചാണ് അവധി.
ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി അടുത്ത വര്‍ഷം ആദ്യത്തോടെ നടപ്പാക്കിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. വാറ്റ് നടപ്പിലാക്കുന്നതിനുള്ള ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്റൈന്‍ അംഗീകരിച്ചതിന്റെ ചുവട് പിടിച്ചാണിത്.