ഇതര ജി.സി.സി രാജ്യങ്ങളില്‍ പ്രവേശന വിലക്കുള്ള വിദേശികള്‍ക്ക് ബഹ്റൈനിലും വിലക്ക് ബാധകമാക്കുമെന്ന് ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി വ്യക്തമാക്കി. ഇവരുടെ വിരലടയാളം ബഹ്റൈനിലും ലഭ്യമാക്കുന്നതോടെ നടപടി പ്രബല്യത്തില്‍ വരും. ജൂണ്‍ മുതലായിരിക്കും ഇത് നടപ്പാക്കിത്തുടങ്ങുകയെന്നും അദ്ദേഹം അറിയിച്ചു.
ബഹ്റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം. വൈദ്യുതി, ജല അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ഒന്നാം തീയ്യതി മുതല്‍ രാജ്യത്ത് നടപ്പിലാക്കിയ മുല്യവര്‍ധിത നികുതിയുടെ പരിധിയിലാണ് വൈദ്യുതി, ജലസേവനങ്ങളെ ഉള്‍പ്പെടുത്തിയത്.
ബഹ്റൈനില്‍ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമിട്ട് ചതുര് വര്‍ഷ കര്‍മ പദ്ധതി രൂപപ്പെടുത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് നാലുവര്‍ഷത്തെ കര്‍മ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുവാനും സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും കര്‍മപദ്ധതി ലക്ഷ്യമിടുന്നു.
സ്വന്തം ഉപയോഗത്തിനും സമ്മാനങ്ങള്‍ നല്കാനുമായി 300 ദിനാര്‍ വരെ വിലയുള്ള സാധനങ്ങള്‍ പുറംരാജ്യങ്ങളില്‍ നിന്ന് വാറ്റില്ലാതെ കൊ ണ്ടുവരാമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു.
പുതുവവത്സര ദിനാഘോഷ വേളയില്‍ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് അതോറിറ്റി ഡയറ്ക്ടര് ശൈഖ് അബ്ദുറഹ്മാന് ബിന്‍ അബ്ദുല്‍ വഹാബ് ആല് ഖലീഫ വ്യക്തമാക്കി. ഗതാഗത സുരക്ഷ ശക്തമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ തന്നെ വാറ്റ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കവെ, 94 അടിസ്ഥാന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റില്‍ നിന്ന് ഇളവ് നല്‍കിയതായി അധിക്യതര്‍ അറിയിച്ചു.
ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി നടപ്പിലാക്കല്‍ നീട്ടിവെക്കണമെന്ന നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം. നിര്‍ദേശം പാര്‍ലമെന്റ് അധ്യക്ഷ, മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. അതേസമയം 94 അടിസ്ഥാന സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും വാറ്റില്‍ നിന്ന് ഇളവ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
നയതന്ത്ര, സ്പെഷല്‍ പാസ്പോര്‍ട്ടുകള്‍ക്ക് വിസ ഇളവ് നല്‍കുന്നതിന് ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള കരാര്‍ നടപ്പാക്കിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നേരത്തെ തന്നെ നയതന്ത്ര ബന്ധവും സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി കരാര്‍ ഒപ്പിട്ടിരുന്നു.
വിപുലമായ രീതിയിലുള്ള ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വിവിധ ഗവര്‍ണറേറ്റുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്. ബഹ്റൈന്‍ ഇന്റര്‍ര്‍നാഷണല്‍ സര്‍ക്യൂട്ടിലും ബഹ്റൈന്‍ കള്‍ച്ചറല്‍ സെന്ററിലുമായിരുന്നു മുഖ്യ പരിപാടികള്‍.
ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യം ബഹ്റൈനാണെന്ന് ആഗോള സൂചികയുടെ റിപ്പോര്‍ട്ട്. നാലാമത് വാര്‍ഷിക മനുഷ്യ സ്വാതന്ത്ര്യ സൂചിക (എച്ച്.എഫ്.ഐ) പ്രകാരമാണ് ഈ വിലയിരുത്തല്‍. വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട്, കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജര്‍മനിയിലെ ഫ്രെഡറിക് നൗമാന്‍ ഫൗണ്ടേഷന് ഫോര്‍ ഫ്രീഡം എന്നിവര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.