Currency

ചെറിയ കാലവധിയിലേക്ക് സൗജന്യ വിസയുമായി ബഹ്‌റൈന്‍

സ്വന്തം ലേഖകന്‍Thursday, October 25, 2018 12:05 pm

മനാമ: വിദേശികള്‍ക്ക് ചെറിയ കാലയളവിലേക്ക് സൗജന്യ വിസ അനുവദിക്കാനൊരുങ്ങി ബഹറൈന്‍. യാത്രകള്‍ക്കിടയില്‍ ബഹറൈനില്‍ ഇറങ്ങുന്ന വിദേശികളെക്കൂടി ടൂറിസം രംഗത്തേക്ക് ലക്ഷ്യംവെച്ചാണ് തീരുമാനം.

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി രണ്ടോ മൂന്നോ ദിവസത്തേക്ക് പ്രത്യേക വിസ നല്‍കാനാണ് നീക്കം. ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശൈഖ് ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് താമസിക്കാനുള്ള ഹോട്ടല്‍ ബുക്കിങ്ങും മടങ്ങിപ്പോകാനുള്ള ടിക്കറ്റും ഹാജരാക്കുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ നിന്ന് ഇത്തരം വിസ അനുവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x