കേരളത്തിന്റെ പുനരധിവാസത്തിനു വേണ്ടി പ്രവാസ ലോകത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൂട്ടായ്മകള്‍ സജീവമാകുന്നു. ബഹ്റൈനില്‍ നിരവധി പ്രവാസി സംഘടനകളാണ് വിഭവസമാഹരണത്തിനായി രംഗത്തുള്ളത്.
കേരളത്തിലുണ്ടായ പ്രളയദുരിതത്തില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാന്‍ ബഹ്റൈനും രംഗത്ത്. ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ റോയല്‍ ചാരിറ്റി ഓര്ഗനൈസേഷന് നിര്‍ദേശം നല്കി.
ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്ലാറ്റിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറെയും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തു വന്നിരുന്നത്.
എല്ലാ മന്ത്രാലയങ്ങള്‍ക്കും ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കുമായി ഏകീകൃത വെബ്സൈറ്റ് ആരംഭിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ആദ്യ ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പരിശ്രമത്തിന്റെ ഭാഗമായാണ് ഏകീകൃത വെബ്സൈറ്റ് നിലവില്‍ വരുന്നത്.
രാജ്യത്ത് നിന്നും പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കുന്നതിന് തീരുമാനം. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പരിസ്ഥിതി സൗഹൃദമായ ഒരു ബദലായി ഒമാനില്‍ നിന്ന് സെയ്ന് ബാഗുകള്‍ ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ പ്രാദേശിക എന്‍ജിനീയറിങ് കമ്പനി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ബഹ്റൈനില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുത്താണിക്കുന്നത്ത് വീട്ടില്‍ റഫീഖിനെ(46)യാണ് താമസസ്ഥലത്ത് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉമ്മുല്‍ ഹസം പ്രവിശ്യയിലെ ഒരു റസ്റ്റോറന്റിലായിരുന്നു റഫീഖ് ജോലി ചെയ്തിരുന്നത്.
രാജ്യത്തെ പാര്‍ക്കുകള്‍ക്ക് നേരെയുണ്ടാകുന്ന കുട്ടികളുടെ വികൃതികള്‍ക്ക് ഇനി മുതല്‍ മതാപിതാക്കള്‍ പിഴ അടക്കേണ്ടി വരും. രാജ്യത്തുടനീളമുള്ള 200 പാര്‍ക്കുകളിലും കുട്ടികളുടെ വികൃതികള്‍ കൂടുന്നതിനെ തുടര്‍ന്ന് പാര്‍ക്കുകളും പൊതു ഇടങ്ങളും സി.സി.ടി.വി യുടെ നിരീക്ഷണത്തിലായിരിക്കും.
ആലപ്പുഴ സ്വദേശി ബഹ്റൈനില്‍ മരിച്ചു. ആലപ്പുഴ ഹരിപ്പാട് കരുവറ്റ ചെറുതന വിനോദ് ഭവനില്‍ വിനോദ്കുമാര്‍ (56) ബഹ്റൈനിലെ അസ്കറിലെ താമസസ്ഥലത്താണ് നിര്യതനായത്. ഗള്‍ഫ് കണ്ടയ്നര്‍ ഇന്സ്പെക്ഷന് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്ന നാലുവയസുകാരി നിര്യതയായി. തൃശൂര്‍ ദേശമംഗലം സ്വദേശി സുജിതിന്റെയും സൗമ്യയുടെയും മകള്‍ ശിവഗംഗയാണ് മരിച്ചത്.
കോഴിക്കോട് താമരശേരി പരപ്പന്‍പൊയില്‍ ജീനാല്‍ തൊടുകയില്‍ അബ്ദുള്‍ നഹാസിനെയാണ് താമസസ്ഥലത്ത് മര്‍ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി ബഹ്റൈനിലുള്ള നഹാസ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.