Currency

മലപ്പുറം സ്വദേശി ബഹ്‌റൈനില്‍ മരിച്ച നിലയില്‍

സ്വന്തം ലേഖകന്‍Thursday, July 26, 2018 11:41 am

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറം സ്വദേശി മുത്താണിക്കുന്നത്ത് വീട്ടില്‍ റഫീഖിനെ(46)യാണ് താമസസ്ഥലത്ത് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉമ്മുല്‍ ഹസം പ്രവിശ്യയിലെ ഒരു റസ്റ്റോറന്റിലായിരുന്നു റഫീഖ് ജോലി ചെയ്തിരുന്നത്. ഏതാനും ദിവസങ്ങളായി ജോലിക്ക് വന്നിരുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതിനിടെ നാട്ടിലുള്ള ഭാര്യ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഒരു വിവരവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബഹ്‌റൈനിലുള്ള ഭാര്യാ സഹോദരന്‍ മജീദിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കള്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് നേരത്തെ റഫീഖ് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് പരിസരവാസികള്‍ സാമൂഹ്യ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ പോലിസുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് റഫീഖിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബം നാട്ടിലാണ്. പിതാവ് മുത്താണിക്കുന്നത്ത് വീട്ടില്‍ അഹമ്മദ്, മതാവ് പാത്തുമ്മക്കുട്ടി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x