Currency

കേരളത്തിന്റെ പുനരധിവാസത്തിന് കൂടുതല്‍ പ്രവാസി കൂട്ടായ്മകള്‍ രംഗത്ത്

സ്വന്തം ലേഖകന്‍Monday, August 27, 2018 12:25 pm

ബഹ്‌റൈന്‍: കേരളത്തിന്റെ പുനരധിവാസത്തിനു വേണ്ടി പ്രവാസ ലോകത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കൂട്ടായ്മകള്‍ സജീവമാകുന്നു. ബഹ്‌റൈനില്‍ നിരവധി പ്രവാസി സംഘടനകളാണ് വിഭവസമാഹരണത്തിനായി രംഗത്തുള്ളത്. പ്രളയ ദുരിത ബാധിതര്‍ക്ക് വേണ്ടി പരമാവധി വിഭവങ്ങള്‍ ശേഖരിക്കുവാനും നാട്ടിലേക്ക് അയക്കുവാനുമാണ് പ്രവാസി കൂട്ടായ്മകളുടെ ശ്രമം.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാന്‍ മോഹന്‍ ലാല്‍ ആരാധകരുടെ കൂട്ടായ്മ ആരംഭിച്ച ‘കെയര്‍ ഫോര്‍ കേരള’ എന്ന പദ്ധതിയുടെ ഭാഗമായി ലാല്‍കെയെര്‍സ് ബഹ്റൈന്‍ ഘടകത്തിന്റെ പ്രവര്‍ത്തകര്‍ വിഭവങ്ങള്‍ സമാഹരിച്ച് നാട്ടിലേക്ക്കയച്ചു. 600 കിലോ അവശ്യവസ്തുക്കളാണ് ഇവര്‍ നാട്ടിലെത്തിച്ചത്.

രാജ്യത്തെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈന്‍ കോട്ടയം ഫ്രണ്ട്‌സ് 400 കിറ്റുകളിലായി അവശ്യവസ്തുക്കള്‍ ശേഖരിച്ച് കോട്ടയം പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു. വിഭവസമാഹരണത്തിന് ബഹ്‌റൈനിലെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും പിന്തുണ നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x