നിയമലംഘകരിൽ നിന്നും 20 മുതൽ 50 ബഹ്റൈൻ ദിനാർ വരെ പിഴ ഈടാക്കുമെന്നു ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു
പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും ഇത് സംബന്ധിച്ച് ഉത്തരവ് വന്നു. തിങ്കളാഴ്ച രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും മറ്റ് സ്ഥാപനങ്ങള്‍ക്കും അവിയായിരിക്കും.
രാജ്യത്തെ എല്ലാ സ്കൂളുകളിലും നേഴ്സുമാരെ നിയമിക്കണമെന്നും മരം ഉപയോഗിച്ചുള്ള ക്ലാസ്റൂമുകള്‍ മാറ്റണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. മുന്‍പ് ഇത് സംബന്ധിച്ച് സമര്‍പ്പിച്ച നിര്‍ദ്ദേശം ഗവണ്മെന്റ് തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് എംപിമാര്‍ വീണ്ടും ഈ ആവശ്യം ഉന്നയിച്ചത്.
വർഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികൾക്ക് സേവനാനന്തര ആനുകൂല്യം നൽകാതിരിക്കാൻ വേണ്ടിയാണ് മുന്നറിയിപ്പില്ലാതെ വിസ റദ്ദാക്കുന്നത്
ഏജന്റുകളുടെ കെണിയിൽ പെട്ടും മറ്റും ഫ്രീ വിസയിലെത്തി അനധികൃതമായി തൊഴിൽ ചെയ്യേണ്ടി വന്നവരെ കൗൺസിലിഗിന് വിധേയരാക്കി ആവശ്യമായ നിർദേശങ്ങൾ നൽകി കൈകാര്യം ചെയ്യാനാണ് പദ്ധതി.
വിപണിയില്‍ ലഭ്യമായ പല ഉല്പന്നങ്ങളും ബഹ്റൈനിലെ പരമ്പരാഗത ഉല്പന്നങ്ങളുടെയത്ര ഗുണനിലവാമുള്ളതല്ല. ഈ സാഹചര്യത്തിലാണ് ബഹ്റൈനി ഉല്പന്നങ്ങള്ക്ക് മുദ്ര ഏര്‍പ്പെടുത്താന്‍ അതോറിറ്റി തീരുമാനിച്ചത്.
വിപുലമായ ഭക്ഷണ സ്റ്റാളുകളും വിനോദ ഉപാധികളും വിശ്രമ കേന്ദ്രങ്ങളും പള്ളിയുമെല്ലാം അടങ്ങുന്നതായിരിക്കും ദില്‍മുനിയ മാള്‍. രാജ്യത്ത് ആദ്യമായി ഐസ് സ്കേറ്റിങ് ഉള്‍പ്പെടെ നടത്താന്‍ സാധിക്കുന്ന ‘ഐസ്റിങ്കും’ ഇവിടെ നിര്‍മിക്കും.
ആദ്യ കരാര്‍ പ്രകാരം ഹമദ് ടൗണില്‍ സാമൂഹിക ക്ഷേമ കോംപ്ലക്സ് നിര്‍മിക്കുന്നതിനായി 19 ദശലക്ഷം ഡോളര്‍ നല്‍കും. ഇതില്‍ നാല് സോഷ്യല്‍ കെയര്‍ സെന്ററുകളുണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ പിഴ ശിക്ഷ ലഭിക്കുന്നവര്‍ പതിനഞ്ചു ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയാണെങ്കില്‍ പിഴയില്‍ 50 ശതമാനം ഇളവു നല്‍കണമെന്നും കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പണമടയ്ക്കുന്നവര്‍ക്കാണ് പിഴ ശിക്ഷയില്‍ 50 ശതമാനം ഇളവ് അനുവദിക്കുക.
കേരളീയ സമാജം ഡി സി ബുക്സുമായി ചേര്‍ന്ന് മെയ് 17 മുതൽ 25 വരെ ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കുന്നു.