ആദ്യ കരാര്‍ പ്രകാരം ഹമദ് ടൗണില്‍ സാമൂഹിക ക്ഷേമ കോംപ്ലക്‌സ് നിര്‍മിക്കുന്നതിനായി 19 ദശലക്ഷം ഡോളര്‍ നല്‍കും. ഇതില്‍ നാല് സോഷ്യല്‍ കെയര്‍ സെന്ററുകളുണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
മനാമ: ബഹ്‌റൈനിലെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് സഹായം നല്‍കുന്ന രണ്ട് നിര്‍ണായക കരാറുകളില്‍ കുവൈത്ത് ഒപ്പുവച്ചു. ബഹ്‌റൈന്‍ സര്‍ക്കാറും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡവലപ്‌മെന്റും തമ്മില്‍ 39 ദശലക്ഷം ഡോളറിന്റെ പദ്ധതികളിലാണ് കരാറായത്. മൊറോക്കോയില്‍ നടന്ന അറബ് ധനകാര്യ സ്ഥാപനങ്ങളുടെ യോഗത്തിനിടെയായിരുന്നു കരാറില്‍ ഒപ്പ് വെച്ചത്.
ആദ്യ കരാര്‍ പ്രകാരം ഹമദ് ടൗണില്‍ സാമൂഹിക ക്ഷേമ കോംപ്ലക്‌സ് നിര്‍മിക്കുന്നതിനായി 19 ദശലക്ഷം ഡോളര്‍ നല്‍കും. ഇതില്‍ നാല് സോഷ്യല്‍ കെയര്‍ സെന്ററുകളുണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ കരാര്‍ പ്രകാരം ഈസ ടൗണില്‍ സോഷ്യല്‍ സര്‍വീസ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ 20 ദശലക്ഷം ഡോളറും അനുവദിക്കും.
കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡവലപ്‌മെന്റ് ബഹ്‌റൈനിലെ ഭവനമേഖല, പൊതുമരാമത്ത് ജോലികള്‍, വൈദ്യുതി, സാമൂഹിക വികസനം തുടങ്ങിയ രംഗങ്ങളുടെ വികസനത്തിനായി ഇതിന് മുമ്പും സഹായം നല്‍കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.