Currency

ബഹ്റൈന്‍ കേരളീയ സമാജം പുസ്തകോത്സവം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻThursday, April 20, 2017 11:22 am

ബഹ്റൈന്‍:  കേരളീയ സമാജം ഡി സി ബുക്‌സുമായി ചേര്‍ന്ന് ദേശീയ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. മെയ് 17 മുതൽ 25 വരെയുള്ള പത്തു ദിവസത്തെ പരിപാടികൾ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ ശശി തരൂര്‍ നിര്‍വ്വഹിക്കും.

അക്ഷരോത്സവവും, വിവിധങ്ങളായ സാഹിത്യ സാംസ്‌കാരിക പരിപാടികളും  പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തുമെന്ന് സമാജം ആക്ടിംഗ് പ്രസിഡന്റ് ആഷ്‌ലി രാജു ജോര്‍ജ് സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍ അറിയിച്ചു. ഓരോ ദിവസങ്ങളിലുംവിവിധ കലാവിഷ്‌കാരങ്ങളും സാഹിത്യ മത്സരങ്ങളും സംവാദങ്ങളും നടക്കും. മലയാളത്തിനു പുറമേ മറ്റു ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങളും മേളയിൽ ഉണ്ടാകും.

കുട്ടികള്‍ക്കായി പ്രത്യേക സെഷനുകളും പ്രശ്‌നോത്തരികളും ഉണ്ടായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x