രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നേഴ്സുമാരെ നിയമിക്കണമെന്നും മരം ഉപയോഗിച്ചുള്ള ക്ലാസ്‌റൂമുകള്‍ മാറ്റണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. മുന്‍പ് ഇത് സംബന്ധിച്ച് സമര്‍പ്പിച്ച നിര്‍ദ്ദേശം ഗവണ്മെന്റ് തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് എംപിമാര്‍ വീണ്ടും ഈ ആവശ്യം ഉന്നയിച്ചത്.
മനാമ: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും നേഴ്സുമാരെ നിയമിക്കണമെന്നും മരം ഉപയോഗിച്ചുള്ള ക്ലാസ്‌റൂമുകള്‍ മാറ്റണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. മുന്‍പ് ഇത് സംബന്ധിച്ച് സമര്‍പ്പിച്ച നിര്‍ദ്ദേശം ഗവണ്മെന്റ് തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് എംപിമാര്‍ വീണ്ടും ഈ ആവശ്യം ഉന്നയിച്ചത്.
മരം ഉപയോഗിച്ചുള്ള ക്ലാസ്‌റൂമുകള്‍ മാറ്റി പകരം കോണ്‍ക്രീറ്റ് ക്ലാസുകളാക്കണമെന്നാണ് ഒരു നിദേശം. എന്നാല്‍ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് മരം ഉപയോഗിച്ചുള്ള ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഷൂറാ കൗണ്‍സില്‍ ആന്റ് റെപ്രസെന്റേറ്റീവ് കൗണ്‍സില്‍ അഫയേഴ്‌സ് മന്ത്രി ഘാനിം അല്‍ ബുനൈന്‍ പറഞ്ഞു. അതേസമയം നിലവില്‍ രാജ്യത്തെ 29 ശതമാനം സ്‌കൂളുകളിലും ആണ്‍, പെണ്‍ നേഴ്സുമാരെ നിയമിച്ചിട്ടുള്ളതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.