ബൈക്ക് റേസിന് പ്രത്യേക സ്ഥലം എന്ന ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലിഫയുടെ നിര്‍ദേശത്തിന് സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം നല്കി. നിയമവിരുദ്ധ ബൈക്ക് റേസ് അപകടം വിതയ്ക്കുന്ന സാഹചര്യത്തിലാണ് ഇതിനായി പ്രത്യേക സ്ഥലം അനുവദിക്കാനുള്ള ആശയം ആഭ്യന്തരമന്ത്രി മുന്നോട്ട് വെച്ചത്.
ബഹ്റൈനിലെ പ്രവാസി ഡ്രൈവർമാരിൽ നിന്നും ഫീസ് ഈടാക്കണമെന്ന നിർദേശവുമായി എം.പി. ജലാൽ കാധിം
ബഹ്റൈനില്‍ കഴിഞ്ഞ മാസം പിടിയിലായത് 129 അനധികൃത തൊഴിലാളികള്‍. ബഹ്റൈന്‍ നാഷണാലിറ്റി, പാസ്പോര്‍ട്സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
പ്രമുഖ നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നത്. ദൈനംദിന ചിലവുകള്‍ക്കോ ഭക്ഷണത്തിനോ പോലും പണമില്ലാതെ ദുരിതമനുഭവിക്കുന്ന ഒരു വിഭാഗം പ്രവാസി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയത്തിലെത്തി പരാതി സമര്‍പ്പിച്ചിച്ചു.
ബഹ്റൈനില്‍ 55 അനധികൃത പ്രവാസി തൊഴിലാളികളെ പിടികൂടി. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രവാസി തൊഴിലാളികള്‍ പിടിയിലായത്. സതേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
വാഹനം മഞ്ഞ വരയില്‍ കയറിയാല്‍ ഇനി മുതല്‍ പിഴചുമത്തും. ഇതിനായി എല്ലാ കോണുകളില്‍ നിന്നും ഫോട്ടോ എടുക്കാവുന്ന ക്യാമറകള്‍ സിഗ്നലുകളില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
സൗദി അരാംകോ നിര്‍മാണച്ചുമതലയും ബാപ്കോയി പ്രവര്‍ത്തനച്ചുമതലയും വഹിക്കുന്ന പുതിയ എബി പൈപ്പ്ലൈനിനിന്റെ ശേഷി 3.5 ലക്ഷം ബാരലാണ്. 115 കിലോമീറ്റര്‍ നീളമുണ്ട്.
കസ്റ്റംസ് പരിശോധനക്കുള്ള മെച്ചപ്പെട്ട സംവിധാനമായാണ് പുതിയ തീരുമാനത്തെ വിലയിരുത്തുന്നത്. എന്നാല്‍ പുതിയ തീരുമാനത്തോടെ നിലവില്‍ വിവിധ ഘട്ടങ്ങളായി നടക്കുന്ന കസ്റ്റംസ് പരിശോധന റ്റഘട്ടമായി ചുരുക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അഞ്ചുലക്ഷം ദിനാറോ അതിനു മുകളിലോ വാര്‍ഷികലാഭമുള്ള കമ്പനികള്‍ക്കാണ് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നിര്‍ദേശം. ഹമദ് അല്‍ ദോസരി എംപിയാണ് ഇക്കാര്യം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
എസ്ത്തിക്ലാൽ ഹൈവേയിലെ ഒന്നും രണ്ടും റോഡ് ലയ്ൻസും ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.