ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഒസാമ അല്‍ അബ് സിയാണ് നിര്‍ദേശം നല്‍കിയത്. ആവശ്യമായ അളവില്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും.
വൈദ്യുതി, ജല ബില്ലുകള്‍ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാന്‍ ബഹ്റൈനില്‍ സംവിധാനം വരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി വൈദ്യുതി, ജലവിതരണ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന് മിര്‍സ മാസ്റ്റര്‍ കാര്‍ഡ് അധികൃതരുമായി ചര്‍ച്ച നടത്തി.
അന്‍പതോളം കുട്ടികളുമായെത്തിയ ബസിനാണ് തീപിടിച്ചത്. ഭൂരിപക്ഷവും മലയാളി വിദ്യാര്‍ത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 6.40 ഓടെയായിരുന്നു സംഭവം. കുട്ടികളുമായി 35-ാം നമ്പര്‍ ബസ് ഇസാ ടൗണ്‍ ക്യാംപസിലെത്തിയപ്പോഴായിരുന്നു തീപിടിച്ചത്.
20 വര്‍ഷത്തോളമായി ബഹ്റൈനിലുള്ള ഷിനോയ് മാല്കിയയില് തയ്യല്‍ക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. രണ്ടു മാസത്തെ അവധിക്ക് നാട്ടില്‍ വന്ന ശേഷം ഫെബ്രുവരി ഏഴിനാണ് ഷിനോയ് തിരിച്ച് ബഹ്റൈനിലെത്തിയത്.
അറബ് യുവതിയാണെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്താണ് ബ്ലാക്ക്മെയിലിങ്ങിലൂടെ പണം തട്ടുകന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ ആന്റി- സൈബർ ഡയറക്റ്ററേറ്റ് അറിയിച്ചു
പുതുക്കിയ നിരക്ക് മാർച്ച് ഒന്നുമുതൽ പ്രാബല്യത്തിൽ വരും. വരുന്ന മൂന്ന് വർഷങ്ങളിൽ ഘട്ടം ഘട്ടമായി നിരക്ക് ഉയർത്തി ഈ മേഖലയിലുള്ള സബ്സിഡി പൂർണ്ണമായും നിർത്തലാക്കുന്നതിന്റെ ഭാഗമായാണ് നിരക്ക് വർധന.
ഏഷ്യന്‍ സ്കൂള്‍ 10ാം ക്ലാസ് വിദ്യാര്‍ഥിനി അന്‍സു ജേക്കബ് (15) ആണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പുതുപ്പള്ളി സ്വദേശിനിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് കേരളീയ സമാജത്തിനടുത്തുള്ള താമസ സ്ഥലത്താണ് അന്‍സുവിനെ മരിച്ച നിലയില്‍ കണ്ടത്.
മൂന്നു ദിവസമായി ബഹ്റൈനില്‍ തുടരുന്ന മഴ കുറഞ്ഞു. ശക്തമായ കാറ്റിനോടൊപ്പം പെയ്ത മഴ മൂലം പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. താമസക്കാര്‍ക്കും, കാല്‍നടക്കാര്‍ക്കും ശക്തമായ മഴ ദുരിതമായി.
വാഹനാപകടങ്ങളൂടെ കാര്യത്തിൽ മുൻ വർഷത്തേക്കാൽ നാൽപ്പത് ശതമാനം കുറവാണ് 2016ൽ രാജ്യത്തുണ്ടായിരിക്കുന്നത്. 2015ൽ 76 പേര് റോഡപകടങ്ങളിൽ മരണമടഞ്ഞുവെങ്കിൽ 2016ൽ അത് 47 ആയി കുറഞ്ഞു.
ഏപ്രില്‍ മുതല്‍ ബഹ്റൈനിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. തൊഴിലാളികള്‍ക്ക് സ്വയം സ്പോണ്സര് ചെയ്യാനും വ്യത്യസ്ത തൊഴിലുടമകളുടെ കീഴില്‍ വിവിധ ജോലികള്‍ പാര്‍ട് ടൈം ആയും മണിക്കൂര്‍ അടിസ്ഥാനത്തിലും നിയമപരമായി തന്നെ ചെയ്യാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.