സൗദി അരാംകോ നിര്‍മാണച്ചുമതലയും ബാപ്കോയി പ്രവര്‍ത്തനച്ചുമതലയും വഹിക്കുന്ന പുതിയ എബി പൈപ്പ്ലൈനിനിന്റെ ശേഷി 3.5 ലക്ഷം ബാരലാണ്. 115 കിലോമീറ്റര്‍ നീളമുണ്ട്.
മനാമ: ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിച്ച് പുതിയ ക്രൂഡ് ഓയില്‍ പൈപ്പ്ലൈന് നിര്‍മിക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി ഭൂമിയേറ്റെടുക്കല്‍ നടപടി നടക്കുകയാണ്. ഇതുസംബന്ധിച്ച് പൊതുമരാമത്തു വകുപ്പിന്റെയും നഗരസഭാ കാര്യ, നഗരാസൂത്രണ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ ബഹ്റൈന്‍ മന്ത്രിസഭ അംഗീകരിച്ചു. അടുത്ത വര്‍ഷം ആദ്യം പൈപ്പ്ലൈന് പ്രവര്‍ത്തനസജ്ജമാകുമെന്നാണു പ്രതീക്ഷ.
സൗദിയില്‍നിന്നു ബഹ്റൈനിലേക്കു നിലവിലുള്ള എബി 1 പൈപ്പ്ലൈനിനു പകരമായാണു പുതിയ എബി ക്രൂഡ് ഓയില്‍ പൈപ്പ്ലൈന് നിര്‍മിക്കുന്നത്. സൗദി അരാംകോ നിര്‍മാണച്ചുമതലയും ബാപ്കോയി പ്രവര്‍ത്തനച്ചുമതലയും വഹിക്കുന്ന പുതിയ എബി പൈപ്പ്ലൈനിനിന്റെ ശേഷി 3.5 ലക്ഷം ബാരലാണ്. 115 കിലോമീറ്റര്‍ നീളമുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ പുതിയ പൈപ്പ് ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പകുതിയോടെ നിലവിലുള്ള പൈപ്പ്ലൈന് പൊളിച്ചുനീക്കാനാണ് ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.