എസ്ത്തിക്ലാൽ ഹൈവേയിലെ ഒന്നും രണ്ടും റോഡ് ലയ്ൻസും ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
മനാമ: അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ബഹ്റൈനിലെ വിവിധ റോഡുകൾ താൽക്കാലികമായി അടച്ചിടുന്നതായി മുനിസിപ്പാലിറ്റി നഗര കാര്യ ആസൂത്രണ മന്ത്രാലയം അറിയിച്ചു. ഷെയ്ഖ് ജാബിർ അൽ സബാഹ് ഹൈവെയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഫോർഡ് മോട്ടോഴ്സ് സമീപമുള്ള റിഫ റോഡിൽ ശനിയാഴ്ച രാവിലെ വരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.
ഷെയ്ഖ് ഹമദ് ഹൈ വെയിൽ വൈദ്യുത കേബിളുകളുടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അൽബ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഞായർ രാവിലെ അഞ്ചു മണിവരെയാണ് ഇവിടെ ഗതാഗതത്തിനു നിയന്ത്രണം. എസ്ത്തിക്ലാൽ ഹൈവേയിലെ ഒന്നും രണ്ടും റോഡ് ലയ്ൻസും ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.