Currency

അംഗീകാരമില്ലാത്ത സര്‍വകലാശകളില്‍ നിന്നുള്ള ബിരുദം; ബഹ്‌റൈനില്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ പ്രത്യക കമ്മിറ്റി

സ്വന്തം ലേഖകന്‍Friday, February 21, 2020 10:40 am

മനാമ: അംഗീകൃതമല്ലാത്ത മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ ബഹ്‌റൈനില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ എജ്യുക്കേഷന്‍ ആന്റ് ട്രെയ്‌നിംഗിന്റെ (എസ്.സി.ഇ.ടി) നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. ബിരുദധാരികളുടെ അക്കാദമിക്ക് യോഗ്യത പരിശോധിക്കാന്‍ ഏകീകൃത പരീക്ഷ നടത്തും. അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്‌സിറ്റി പ്ലെയ്‌സ്മെന്റ് ടെസ്റ്റും ഇതിനോടൊപ്പം നടത്തും. 2015ന് മുന്‍പ് അംഗീകാരം ലഭിച്ച ചൈനീസ് സര്‍വകലാശാലകളിലെ 10 മെഡിക്കല്‍ ബിരുദങ്ങള്‍ അംഗീകരിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

ബിരുദധാരികളുമായി വിദ്യാഭ്യാസ മന്ത്രാലയം ആശയവിനിമയം നടത്തുകയും അംഗീകൃത അക്കാദമിക്ക് സ്ഥാപനങ്ങളില്‍ ചേരാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്യും. കൂടാതെ ചൈനയിലെ അംഗീകൃത സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ബഹ്‌റൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് വിസ നല്‍കുന്നതിനായി അധികാരികളുമായി ബന്ധപ്പെടാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x