
മനാമ: ബഹ്റൈനില്‍ നിന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്കുമുള്ള സൗജന്യ ബാഗേജ് പരിധി എയര്‍ ഇന്ത്യ ഉയര്‍ത്തി. ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 45 കിലോ എന്നിങ്ങനെയാണ് പുതിയ ലഗേജ് പരിധി. ഈ മാസം 15 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ആനുകൂല്ല്യം ലഭ്യമാവുക.
ഫെബ്രുവരി 29 വരെയുള്ള യാത്രകള്‍ക്കാണ് ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.