Currency

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍; ബഹ്‌റൈനില്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍Tuesday, January 21, 2020 11:55 am

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ പൊതുഗതാഗത വാഹനങ്ങള്‍ക്കും ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഓണ്‍ലൈന്‍ സൗകര്യമേര്‍പ്പെടുത്തി. ഫീസ് അടക്കാനുള്ള സൗകര്യവും ഇതിനായുള്ള പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. bahrin.bh എന്ന വെബ് പോര്‍ട്ടലിലാണ് ഇതിനായി ഇ -പെയ് മെന്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയത്. ടാക്‌സി കാറുകള്‍, ടൂറിസ്റ്റ് ബസുകള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ പുതുക്കലാണ് പോര്‍ട്ടല്‍ വഴി സാധിക്കുക.

ഗതാഗത രംഗത്തെ പൊതുസേവനങ്ങള്‍ എളുപ്പമാക്കുവാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഇ-ഗവണ്മെന്റ് പോര്‍ട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ടെലികോം, ഗതാഗത മന്ത്രാലയം, ട്രാഫിക് വിഭാഗം എന്നിവയുമായി സഹകരിച്ചാണ് ഓണ്‍ലൈന്‍ സൗകര്യം സംവിധാനിച്ചിരിക്കുനത്.

വ്യക്തികള്‍ക്കും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍ക്കും അവരുടെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ഈ സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി പുതുക്കാന്‍ കഴിയും. ട്രാഫിക് പോര്‍ട്ടല്‍ വഴിയും രജിസ്‌ട്രേഷന്‍ പുതുക്കാനുള്ള സംവിധാനമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x