Currency

ബഹ്‌റൈനിലെ മൂല്യവര്‍ധിത നികുതി മൂന്നാം ഘട്ടം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Thursday, January 2, 2020 1:06 pm

ബഹ്‌റൈന്‍: മൂല്യവര്‍ധിത നികുതി മൂന്നാംഘട്ടം ബഹ്‌റൈനില്‍ പ്രാബല്യത്തില്‍ വന്നു. രാജ്യത്ത് ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന മൂല്യവര്‍ധിത നികുതി-വാറ്റ്- ഈ വര്‍ഷം ജനുവരി മാസം മുതലാണ് നടപ്പിലാക്കി തുടങ്ങിയത്. 200 സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടി വാറ്റ് നികുതി ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. 11 സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്കാണ് വാറ്റ് ഒഴിവായത്. നേരത്തെ 200 പൊതുമേഖലാ സേവനങ്ങള്‍ക്ക് വാറ്റ് ഒഴിവാക്കിയതടക്കം ഇതോടെ 400 സര്‍ക്കാര്‍ സേവനങ്ങള്‍ വാറ്റില്‍ നിന്ന് ഇളവ് ലഭിച്ചു.

ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും മൂല്യ വര്‍ധിത നികുതിയില്‍ വരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ കിന്റര്‍ ഗാര്‍ഡനുകള്‍, പ്രീ പ്രൈമറി, പ്രൈമറി, സെക്കന്ററി, ഹയര്‍ സെക്കന്ററി സ്ഥാപനങ്ങളിലും വാറ്റ് ഒഴിവാക്കി. ആരോഗ്യ മേഖലയില്‍, പൊതു ആരോഗ്യ സേവനങ്ങള്‍ക്കും വാറ്റില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ സേവനങ്ങളായ സര്‍ജറി, മനോരോഗ ചികിത്സ, ദന്ത ചികിത്സ, ഫിസിയോ തെറാപ്പി, ലാബ് സേവനങ്ങള്‍, ഇലക്ട്രോണിക് ആശയവിനിമയം വഴിയുള്ള മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ എന്നിവക്കും വാറ്റില്‍ നിന്ന് ഇളവ് ലഭിക്കും. ഗതാഗത മേഖലയില്‍ ബസ്, ടാക്‌സി പോലുള്ളവ വിമാന ടിക്കറ്റിനും വാറ്റ് ബാധകമാകില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x