കഴിഞ്ഞ ശനിയാഴ്ച രാത്രി രേഖപ്പെടുത്തിയ കുറഞ്ഞ ചൂട് 12 ഡിഗ്രിയായിരുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണിത്. അടുത്തകാലത്ത് ഏറ്റവും ചൂടുകൂടിയ ഡിസംബര്‍ 2010ലായിരുന്നു. ആ വര്‍ഷം ഡിസംബര്‍ 24ന് രേഖപ്പെടുത്തിയ 24 ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ ചൂട്.
നഗരത്തില്‍ വയോധിക തനിച്ച് താമസിക്കുന്ന സ്വകാര്യ അപ്പാര്‍ട്ട്മെന്റില്‍നിന്ന് 2.25 കോടിയുടെ 2000 രൂപ നോട്ടുകളും പിന്‍വലിച്ച 500, 1000 രൂപ നോട്ടുകളും 100 രൂപയുടെ കെട്ടുകളും ഉള്‍പ്പെടെ 2.89 കോടിയുടെ കള്ളപ്പണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. യശ്വന്ത്പൂരിലാണ് സംഭവം.
93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും അവരില്‍ നിന്ന് പിടിച്ചെടുത്തു. റാക്കറ്റുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. ആവശ്യക്കാരെന്ന വ്യാജേന ചെന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നവരെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
തടാകങ്ങളും കനാലുകളും കൈയേറിയത് ഒഴിപ്പിക്കുന്ന നടപടി ബി.ബി.എം.പി. പുനരാരംഭിച്ചു. യെലഹങ്ക, ബൊമ്മനഹള്ളി, മഹാദേവപുര പ്രദേശങ്ങളില്‍ അനധികൃതമായി നിര്‍മിച്ച 325 കെട്ടിടങ്ങള്‍ പൊളിക്കാനായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.
21 മുതല്‍ 24 വരെയാണ് ബസുകള്‍ പ്രഖ്യാപിച്ചത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വരുംദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ പ്രഖ്യാപിക്കുമെന്ന് കേരള ആര്.ടി.സി. അധികൃതര്‍ പറഞ്ഞു.
നവംബര്‍ എട്ടിന് 1456.96 കോടി രൂപയായിരുന്നു കര്‍ണാടകത്തിലെ 98.94 ലക്ഷം ജന്‍ധന്‍ അക്കൗണ്ടുകളിലുണ്ടായിരുന്നത്. എന്നാല്‍, ഒരുമാസം കഴിഞ്ഞപ്പോള്‍ നിക്ഷേപം 3,068.49 കോടി രൂപയായി. അക്കൗണ്ടുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി 99.68 ലക്ഷം.
ഇനിമുതല്‍ നാഗര്‍ഹോളെ വനത്തിന്റെ ഇരുപ്രവേശനകവാടങ്ങളിലും വനപാലകരുടെ സാന്നിധ്യമുണ്ടാകും. കടന്നുപോകുന്ന വാഹനം, നമ്പര്‍, ഡ്രൈവറുടെ പേര്, യാത്രക്കാരുടെ എണ്ണം, പ്രവേശനസമയം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും.
വീട്ടുടമസ്ഥരില്‍ പലരും വാടക ചെക്കായിട്ടോ ഇ പേയ്മെന്റായിട്ടോ വാങ്ങാന്‍ തയ്യാറാകാത്തതാണ് പ്രശ്നം. ചെക്കായിട്ട് ലഭിച്ചാല്‍ അത് വീണ്ടും ബാങ്കില്‍ പോയി മാറാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഉടമസ്ഥര്‍ വാടക കാശായിട്ട് മതിയെന്ന് നിര്‍ബന്ധം പിടിക്കുന്നത്.
ക്രിസ്സ്മസ് സീസൺ പരിഗണിച്ച് കർണ്ണാടക ആർ.ടി.സിയുടെ 14 പ്രത്യേക ബസ്സുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. ഇതില്‍ ഏഴു ബസ്സുകളിലെ ഓണ്‍ലൈന്‍ ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
കോടികളുടെ നോട്ടുകള്‍ പിടികൂടിയതോടെ ബാങ്കുദ്യോഗസ്ഥര്‍ക്കും നോട്ട് മാറ്റിനല്കിയതില് പങ്കുണ്ടെന്ന് വ്യക്തമായി. ഇതോടെ നിരീക്ഷണത്തിലുള്ള നാലുബാങ്കുകള്ക്ക് ആദായനികുതിവകുപ്പ് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്കി.