കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ പിടികൂടി ഒറ്റത്തവണ നികുതി ചുമത്തിയ കര്‍ണാടകത്തിന്റെ നീക്കത്തിന് തിരിച്ചടിയായാണ് കേരളത്തിന്റെ നടപടിയെ വിലയിരുത്തുന്നത്. കഴിഞ്ഞ ജൂലായ് 18 മുതലാണ് കര്‍ണാടകത്തില്‍നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ നികുതി ചുമത്താന്‍ തുടങ്ങിയത്.
എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സ് പ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷയായ നീറ്റ് കന്നഡ ഭാഷയില്‍ എഴുതാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. കര്‍ണാടകത്തില്‍ 50 മെഡിക്കല്‍ കോളേജുകളും 7,000 സീറ്റുകളുമുണ്ട്. കര്‍ണാടകത്തിലെ 53 ശതമാനം വിദ്യാര്‍ഥികളും കന്നഡ മീഡിയത്തില്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കുന്നവരാണ്.
തിരുപ്പിറവിയോടനുബന്ധിച്ച് ശനിയാഴ്ച നഗരത്തിലെ നൂറ്റമ്പതോളം മലയാളി പള്ളികളില്‍ പാതിരാക്കുര്‍ബാന നടക്കും. പള്ളികളില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഡിസംബര്‍ ഒന്നു മുതല്‍ വിവിധ പള്ളികളുടെ നേതൃത്വത്തില്‍ ക്രിസ്മസ് കരോളുകള്‍ നടത്തി വരുന്നുണ്ട്.
ബി.എം.ടി.സി. പഴക്കംചെന്ന 445 ബസുകള്‍ പിന്‍വലിച്ചു. ഇത്രയും ബസുകള്‍ ഒന്നിച്ച് പിന്‍വലിച്ചത് നഗരത്തിന്റെ പലഭാഗങ്ങളിലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെ ദുരിതത്തിലാക്കി. പഴക്കംചെന്ന ബസുകള്‍ പിന്‍വലിച്ചെങ്കിലും പകരം പുതിയ ബസുകള്‍ നിരത്തിലിറക്കാന്‍ ബി.എം.ടി.സി.ക്ക് സാധിച്ചിട്ടില്ല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിരവധിതരം പുഷ്പങ്ങള്‍ അണിനിരക്കുന്ന മേള മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്നുവരെ 10 ദിവസമാണ് പ്രദര്‍ശനം ഉണ്ടാവുക. രാവിലെ 10 മണിമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രവേശനസമയം.
ക്രിസ്മസ് യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരള, കര്‍ണാടക ആര്.ടി.സികളുടെയും റെയില്‍വേയുടെയും പ്രത്യേക സര്‍വീസുകള്‍. നാട്ടില്‍ പോകാന്‍ ടിക്കറ്റ് ലഭിക്കാതെയിരുന്ന നിരവധി മലയാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് പ്രത്യേക സര്‍വീസുകള്‍.
നഗരത്തിലെ പ്രധാന ജലാശയങ്ങളിലൊന്നായ വര്‍ത്തൂര്‍ തടാകം ഞായറാഴ്ചയും പതഞ്ഞുപൊങ്ങി. തടാകം പതഞ്ഞുപൊങ്ങി സമീപപ്രദേശങ്ങളിലേക്കും റോഡുകളിലേക്ക് പടര്‍ന്നു. പതഞ്ഞുപൊങ്ങി റോഡുകളിലേക്ക് പടര്‍ന്നതിനാല്‍ സമീപപ്രദേശത്ത് ഗതാഗതടസ്സം നേരിടുന്നുണ്ട്.
ക്രിസ്മസിനോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ഷിക കേക്ക് പ്രദര്‍ശനം ബംഗളൂരുവില്‍ ആരംഭിച്ചു. യു.ബി. സിറ്റി സെന്റ് ജോസഫ് ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ച പ്രദര്‍ശനം ജനുവരി ഒന്നുവരെ രാവിലെ 11 മുതല്‍ രാത്രി ഒമ്പതു വരെയാണ്.
ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മുഴുവന്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധിയെതുടര്‍ന്ന് കര്‍ണാടകത്തില്‍ അടച്ചുപൂട്ടേണ്ടത് 1500 ഔട്ട്ലെറ്റുകള്. പാതകള്‍ക്ക് അരക്കിലോമീറ്റര്‍ വരെ അടുത്തുള്ള മദ്യശാലകളാണ് പൂട്ടേണ്ടത്. കര്‍ണാടകത്തില്‍ മൊത്തം 10,085 മദ്യശാലകളാണുള്ളത്.
പെട്രോള്‍, ഡീസല്‍ ബസുകളെക്കാള്‍ 20 ശതമാനം സാമ്പത്തിക ലാഭമാണ് സി.എന്‍.ജി. ബസുകളെന്ന് ബി.എം.ടി.സിയുടെ ആരോപണത്തിന് മറുപടിയായി ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറുമ്പോള്‍ അധിക സാമ്പത്തിക ബാധ്യതയാകുമെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ബി.എം.ടി.സി. സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.