കഴിഞ്ഞ ശനിയാഴ്ച രാത്രി രേഖപ്പെടുത്തിയ കുറഞ്ഞ ചൂട് 12 ഡിഗ്രിയായിരുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണിത്. അടുത്തകാലത്ത് ഏറ്റവും ചൂടുകൂടിയ ഡിസംബര്‍ 2010ലായിരുന്നു. ആ വര്‍ഷം ഡിസംബര്‍ 24ന് രേഖപ്പെടുത്തിയ 24 ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ ചൂട്.
ബംഗളൂരു: ഇത്തവണ ബംഗളൂരുവില്‍ ഡിസംബറിനു തണുപ്പ് കൂടുതല്‍. കഴിഞ്ഞ ശനിയാഴ്ച രാത്രി രേഖപ്പെടുത്തിയ കുറഞ്ഞ ചൂട് 12 ഡിഗ്രിയായിരുന്നു. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണിത്. അടുത്തകാലത്ത് ഏറ്റവും ചൂടുകൂടിയ ഡിസംബര്‍ 2010ലായിരുന്നു. ആ വര്‍ഷം ഡിസംബര്‍ 24ന് രേഖപ്പെടുത്തിയ 24 ഡിഗ്രിയായിരുന്നു ഏറ്റവും കുറഞ്ഞ ചൂട്. എച്ച്.എ.എല്‍. വിമാനത്താവളത്തില്‍ ശനിയാഴ്ച 13 ഡിഗ്രിയും കെംപഗൗഡ വിമാനത്താവളത്തില്‍ പത്തുഡിഗ്രിയുമായിരുന്നു ചൂട്. അതേസമയം, ശനിയാഴ്ച പകലത്തെ കൂടിയ ചൂട് 28 ഡിഗ്രിയായിരുന്നു. 2007 ഡിസംബര്‍ 25നു രേഖപ്പെടുത്തിയ 11.8 ഡിഗ്രി ചൂടായിരുന്നു അടുത്തകാലത്തെ ഏറ്റവും കുറവ്. കഴിഞ്ഞവര്‍ഷം ഏറ്റവും കുറവ് ഡിസംബര്‍ 30ലെ 14.2 ഡിഗ്രിയായിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ 1883 ഡിസംബര്‍ 23ലെ 8.9 ഡിഗ്രിയാണ് ബംഗളൂരുവിലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ചൂട്. അതേസമയം, രാത്രിയില്‍ തണുപ്പുകൂടിയതും പകല്‍ ചൂടുള്ളതും കാലാവസ്ഥയിലെ പ്രകടമായ വ്യതിയാനമായി വിലയിരുത്തപ്പെടുന്നു. ഇക്കുറി വരാനിരിക്കുന്നത് കൊടുംവരള്‍ച്ചയാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി.
സാധാരണഗതിയില്‍ ഡിസംബര്‍ മാസത്തില്‍ ബംഗളൂരുവില്‍ പകല്‍ അന്തരീക്ഷ ഊഷ്മാവ് 32 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. അതേസമയം, രണ്ടുമാസം മുമ്പുതന്നെ കടുത്ത വേനലിന്റെ ലക്ഷണങ്ങളെല്ലാം പ്രകടമായിക്കഴിഞ്ഞു. ജനുവരി മുതല്‍ ഏപ്രില്‍, മേയ് മാസങ്ങള്‍വരെ അനുഭവപ്പെട്ടിരുന്ന ജലക്ഷാമവും വരള്‍ച്ചക്കെടുതികളും ഈവിധത്തില്‍ പോയാല്‍ എട്ടുമാസത്തോളം നീളും. ക്ഷീരമേഖലയെ ഇത് ഗുരുതരമായി ബാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
excellent publish, very informative. I ponder why the opposite specialists of this sector don’t realize this.
You must proceed your writing. I am sure, you have a great readers’ base already!
If some one needs to be updated with most up-to-date technologies then he must be go to see this web page and be up to date everyday.
If some one wishes expert view concerning blogging after that
i recommend him/her to pay a visit this weblog, Keep up the pleasant
job.
I think the admin of this web site is genuinely working hard in support of his website, because here every information is
quality based data.